ഐവർമഠത്തിൽ നിമജ്ജനത്തിനുള്ള അസ്ഥി സൂക്ഷിച്ച കലങ്ങൾ പെരുകി; വിറകും തീരാറായി
തിരുവില്വാമല ∙ മരിച്ചവരുടെ ആത്മാക്കൾക്കു ശാന്തി തീരമണയണമെങ്കിൽ ലോകത്തെ മരണം ശമിക്കണം. ലോക മരണസംഖ്യ ആയിരങ്ങൾ വച്ചു ദിവസവും കൂടിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ മരിച്ചവരുടെ ബന്ധുക്കൾ പിതൃക്കൾക്കു മോക്ഷത്തിനുള്ള ദിവസങ്ങൾ എണ്ണി കഴിയുകയാണ് ചിലർ . ചിതയൊരുക്കാനുള്ള വിറക് വരും ദിവസങ്ങളിൽ തീർന്നാൽ മൃതദേഹങ്ങളുടെ

തിരുവില്വാമല ∙ മരിച്ചവരുടെ ആത്മാക്കൾക്കു ശാന്തി തീരമണയണമെങ്കിൽ ലോകത്തെ മരണം ശമിക്കണം. ലോക മരണസംഖ്യ ആയിരങ്ങൾ വച്ചു ദിവസവും കൂടിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ മരിച്ചവരുടെ ബന്ധുക്കൾ പിതൃക്കൾക്കു മോക്ഷത്തിനുള്ള ദിവസങ്ങൾ എണ്ണി കഴിയുകയാണ് ചിലർ . ചിതയൊരുക്കാനുള്ള വിറക് വരും ദിവസങ്ങളിൽ തീർന്നാൽ മൃതദേഹങ്ങളുടെ സംസ്കാരത്തിന് എന്തു ചെയ്യും എന്ന ആശങ്ക വേറെ. മതാചാരപ്രകാരമുള്ള സംസ്കാരത്തിനു പേരു കേട്ട പാമ്പാടി ഐവർമഠം കടവിലാണ് ആത്മാക്കൾക്കു മോക്ഷത്തിന് വഴിയില്ലാതായിരിക്കുന്നത് . ചിതയിൽ നിന്ന് ഇവിടെ സംസ്കരിച്ചവരുടെ, നിമജ്ജനത്തിനായി ശേഖരിച്ച അസ്ഥികൾ മൺകലങ്ങളിൽ ഇരിക്കുകയാണ്. 3 ദിവസം കഴിഞ്ഞു ചിതയിൽ നിന്നു ശേഖരിച്ച് ഇവ നിളയിൽ ഒഴുക്കുകയായിരുന്നു പതിവ്.
എന്നാൽ, ലോക് ഡൗൺ പശ്ചാത്തലത്തിൽ ഇവിടെ പുലകുളി അടിയന്തിര ചടങ്ങുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ ലോക് ഡൗൺ കഴിഞ്ഞ് നിമജ്ജനം ചെയ്യാമെന്നു പറഞ്ഞ് അസ്ഥി ഇവിടെ തന്നെ സൂക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു ബന്ധുക്കൾ. ഇപ്പോൾ ലോക് ഡൗൺ നീട്ടിയതോടെ പലരും ലോക് ഡൗൺ തീരും വരെ ഇവിടെ തന്നെ അസ്ഥി അടങ്ങിയ കലം സൂക്ഷിക്കണമെന്ന് അഭ്യർഥിച്ചിരിക്കുകയാണ്. ഇതിനു പുറമേ, പുതുതായി സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ അസ്ഥിയും സൂക്ഷിക്കേണ്ടി വരുമ്പോൾ സ്ഥലപരിമിതി തടസ്സമാവുന്നു.
ദിവസവും 15 വരെ മൃതദേഹങ്ങൾസംസ്കരിക്കുന്നുണ്ട്. നിലവിൽ മൃതദേഹം സംസ്കരിക്കാൻ എത്തുന്നവരോട് 3 ദിവസം കഴിഞ്ഞ് വന്ന് അസ്ഥി കൈപ്പറ്റണമെന്നു നിർബന്ധമായി പറയുകയാണു ചെയ്യുന്നത്. 2 പേർ മാത്രമേ അസ്ഥി കൈപ്പറ്റാൻ വരാവൂ എന്നും കർശനമായി നിർദേശിക്കുന്നുണ്ട്. പുലർച്ചെ പാമ്പാടിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. മൃതദേഹം സംസ്കരിച്ചതിനു പണമടച്ചതിന്റെ രശീത് കാണിക്കുന്നവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. മൃതദേഹം സംസ്കരിക്കാനും 4 പേർ മാത്രമേ എത്താവൂ ,.
ചിതയൊരുക്കാനുള്ള ജോലികൾക്ക് 3 പേരെയാണ് നിയോഗിക്കുന്നത്. എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. ബലിതർപ്പണ ചടങ്ങുകൾക്കു ദിവസവും നൂറു കണക്കിനാളുകളാണു ഐവർമഠം കടവിൽ വന്നിരുന്നത്. അത് പൂർണമായും നിർത്തി. ലോക് ഡൗൺ പിൻവലിക്കുമ്പോൾ അസ്ഥി നിമജ്ജനത്തിനും ബലി തർപ്പണത്തിനും ആളുകൾ കൂട്ടമായെത്തുമ്പോൾ ക്രമാതീതമായ തിരക്ക് ഇവിടെ ഉണ്ടാവുമോ എന്ന് ആശങ്ക ഉണ്ട്.
സംസ്കാര ക്രിയകൾ ഏറ്റെടുത്തു നടത്തുന്നവരുടെ മറ്റൊരു തലവേദന മരം വെട്ടാനും കീറാനും തൊഴിലാളികൾ ഇല്ലാത്തതും വിറക് ലഭ്യമല്ലാത്തതുമാണ്. ഒരു മൃതദേഹത്തിന് 300 മുതൽ 500 വരെ കിലോഗ്രാം വിറകു വേണം. കർമങ്ങൾ ഏറ്റെടുത്തു നടത്തുന്നവരുടെ കയ്യിൽ നിലവിലുള്ള സ്റ്റോക്ക് ഈ ആഴ്ച തീരും. അതിനകം വിറകു ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം നടപടി എടുക്കേണ്ടതുണ്ട്.