എരുമപ്പെട്ടി∙ കോവിഡ്19 ഹോട്സ്പോട്ടായി പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട് പഞ്ചായത്തിനെ പ്രഖ്യാപിച്ചതോടെ ജില്ലാതിർത്തി പങ്കിടുന്ന വരവൂർ പഞ്ചായത്തിലും ദേശമംഗലം പഞ്ചായത്തിലും നാട്ടുകാർ ഭീതിയിലായി. തൃശൂർ - പാലക്കാട് ജില്ലാതിർത്തി പങ്കിടുന്നതാണ് തൃശൂർ ജില്ലയിലെ ഇൗ 2 പഞ്ചായത്തുകളും. 2 പ്രധാന റോഡുകളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമപ്പെട്ടി∙ കോവിഡ്19 ഹോട്സ്പോട്ടായി പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട് പഞ്ചായത്തിനെ പ്രഖ്യാപിച്ചതോടെ ജില്ലാതിർത്തി പങ്കിടുന്ന വരവൂർ പഞ്ചായത്തിലും ദേശമംഗലം പഞ്ചായത്തിലും  നാട്ടുകാർ ഭീതിയിലായി. തൃശൂർ - പാലക്കാട് ജില്ലാതിർത്തി പങ്കിടുന്നതാണ് തൃശൂർ ജില്ലയിലെ ഇൗ 2 പഞ്ചായത്തുകളും. 2 പ്രധാന റോഡുകളായ നെല്ലുവായ് -പട്ടാമ്പി റോഡിലും പെന്നാനി- ആറങ്ങാേട്ടുകര – ചെറുതുരുത്തി റോഡിലും ജില്ലാതിർത്തികളായ ഇട്ടോണം, ആറങ്ങോട്ടുകര എന്നിവിടങ്ങളിൽ ചാലിശേരി പൊലീസ് നിരീക്ഷണവും പരിശോധനയും ഉൗർജിതമാക്കി. കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലമാണ് ഇട്ടോണം .

ആശുപത്രി കേസുകൾ പോലുള്ള വളരെ അത്യവശ്യമുള്ള കാര്യങ്ങൾക്കു മാത്രമെ ആളുകളെ ജില്ലാതിർത്തി കടത്തി വിടുന്നുള്ളു. ഇതിനിടെ തിരുമറ്റക്കോട്, വരവൂർ പഞ്ചായത്തുകളിലെ നാട്ടുവഴികൾ ഓരോ പ്രദേശത്തെയും നാട്ടുകാർ മുന്നിട്ടിറങ്ങി അടച്ചുകെട്ടിത്തുടങ്ങി. അധികൃതരുടെ നിർദേശത്തെതുർന്നാണ് വഴികൾ അടച്ചുകെട്ടുന്നതതെന്നാണ് നാട്ടുകാർ പറയുന്നത്. കരിങ്കല്ല്, മരം, കമുക് ,മുള്ള് എന്നിവ റാേഡിന് കുറുകെ വെച്ചാണ് വഴി കെട്ടിയടയ്ക്കുന്നത്. തിരുമറ്റക്കോട് പഞ്ചായത്തിൽ നിന്നും വരവൂർ പഞ്ചായത്ത് പ്രദേശത്തേക്കുള്ള വിരുട്ടാണം -തളി റോഡ്, മധുപുള്ളി റോഡ്, ഇരുങ്കുറ്റൂർ റോഡ്, പള്ളിപ്പാടം റോഡ്, പിണ്ടാലിക്കുന്ന് റോഡ്, വിരുട്ടാണം റോഡ് എന്നീ നാട്ടു വഴികൾ  നാട്ടുകാർ അടച്ചു കെട്ടിയിരിക്കുകയാണ്.