പെരിങ്ങൽകുത്തിൽ സ്ലൂസ് തുറന്നു; അധികജലം ഒഴുക്കി
അതിരപ്പിള്ളി ∙ പെരിങ്ങൽകുത്ത് ഡാമിലെ ഒരു സ്ലൂസ് ഗേറ്റ് തുറന്ന് അധികജലം പുറത്തേക്കൊഴുക്കി. ജലനിരപ്പ് അതിവേഗം ഉയർന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി മന്ത്രി എ.സി. മൊയ്തീൻ, കലക്ടർ എസ്. ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ലൂസ് ഗേറ്റ് തുറന്നത്. രാവിലെ എട്ടരയോടെ തുറന്ന ഗേറ്റ് പത്തരയോടെ അടച്ചു.

അതിരപ്പിള്ളി ∙ പെരിങ്ങൽകുത്ത് ഡാമിലെ ഒരു സ്ലൂസ് ഗേറ്റ് തുറന്ന് അധികജലം പുറത്തേക്കൊഴുക്കി. ജലനിരപ്പ് അതിവേഗം ഉയർന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി മന്ത്രി എ.സി. മൊയ്തീൻ, കലക്ടർ എസ്. ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ലൂസ് ഗേറ്റ് തുറന്നത്. രാവിലെ എട്ടരയോടെ തുറന്ന ഗേറ്റ് പത്തരയോടെ അടച്ചു. ഡാമിലെ ജലനിരപ്പ് 419 മീറ്ററിലെത്തിയതോടെ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഡാമിലെ ജലവിതാനം 420 മീറ്ററിലേക്കുയർന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം കലക്ടറും മന്ത്രിയും കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സ്‌ളൂസ് വാൽവ് തുറക്കാൻ തീരുമാനിച്ചിരുന്നു. ജലനിരപ്പ് 419.60 മീറ്റർ ആയപ്പോൾ തുറന്ന ഗേറ്റ്, 419.15 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നതോടെ അടച്ചു. ഇതോടെ 7 സ്പിൽവേ ഗേറ്റുകൾ വഴി പുഴയിലേക്കുള്ള ഒഴുക്കു നിലച്ചു. ഡാമിൽ നിന്നു വെള്ളം തുറന്നു വിട്ടപ്പോൾ പുഴയിലെ ജലനിരപ്പ് 3 അടി ഉയർന്നു.
എന്നാൽ, 3 മണിക്കൂറിനുള്ളിൽ സാധാരണ നിലയിലേക്കെത്തി. ഡാം സേഫ്റ്റി ചീഫ് എൻജിനീയർ എസ്. സുപ്രിയ, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, ചാലക്കുടി തഹസിൽദാർ രാജു, അസി. എക്സിക്യുട്ടീവ് എൻജിനീയർ പി. സുരേഷ്‌കുമാർ,അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.