അധികൃതർ കണ്ണടച്ചു; യുവാക്കൾ മുടപ്പുഴ ഡാം നവീകരിച്ചു
കൊരട്ടി∙ വർഷങ്ങളായി ചെളിയും ചതുപ്പും നിറഞ്ഞു കിടന്നിരുന്ന മുടപ്പുഴ ഡാം യുവാക്കളുടെ നേതൃത്വത്തിൽ നവീകരിച്ചു.മുടപ്പുഴ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബാണ് ഒരുലക്ഷം രൂപ ചെലവഴിച്ച് നാട്ടുകാരുടെ സഹായത്തോടെ ഡാം ശുചീകരിച്ചത്.മുടപ്പുഴ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവീകരിച്ചു. 20 അടിയോളം

കൊരട്ടി∙ വർഷങ്ങളായി ചെളിയും ചതുപ്പും നിറഞ്ഞു കിടന്നിരുന്ന മുടപ്പുഴ ഡാം യുവാക്കളുടെ നേതൃത്വത്തിൽ നവീകരിച്ചു. മുടപ്പുഴ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബാണ് ഒരുലക്ഷം രൂപ ചെലവഴിച്ച് നാട്ടുകാരുടെ സഹായത്തോടെ ഡാം ശുചീകരിച്ചത്. മുടപ്പുഴ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവീകരിച്ചു. 20 അടിയോളം താഴ്ചയുള്ള ഭാഗങ്ങളിൽ നിന്ന് യന്ത്ര സഹായത്തോടെയാണ് ചതുപ്പ് നീക്കം ചെയ്തത്. 61 വർഷം മുൻപാണ് ഡാം നിർമിച്ചത്. ഇടതുകര മെയിൻ കനാലിൽ നിന്ന് മരങ്ങാടം വഴി ചെറുകനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ ശേഖരിക്കുന്നത്.
ഇവിടെ നിന്ന് തുറന്നുവിടുന്ന വെള്ളം പെരുമ്പിതോടു വഴി കൊരട്ടിച്ചാലിലെത്തി 3 പഞ്ചായത്തുകൾക്ക് ജലം നൽകും . എന്നാൽ സംരക്ഷിക്കാതിരുന്നതോടെ ഡാം ചതുപ്പ് നിറഞ്ഞു. ഇത് ഒഴുക്കിനെ ബാധിക്കുകയും വെള്ളം നിറഞ്ഞ് സമീപങ്ങളിലെ വീടുകളുടെ പരിസരങ്ങൾ വെള്ളക്കെട്ടിലാകുകയും ചെയ്തു. അധികൃതരുടെ ഭാഗത്ത് പ്രശ്നപരിഹാരത്തിന് ശ്രമമില്ലാതായതോടെ യുവാക്കൾ ഏറ്റെടുക്കുകയായിരുന്ന. ജിഷോ ആന്റണി, ജിനു ജോബി, ജിനോ ആന്റണി എന്നിവരാണ് നേതൃത്വം നൽകി.