വടക്കാഞ്ചേരി ∙ ജില്ലാ ആശുപത്രിയുടെ പ്രവേശന കവാടം പുതുക്കി പണിതപ്പോൾ ആശുപത്രിയിലേക്കു കയറാനായി കെട്ടിയ കോൺക്രീറ്റ് പാത ദിവസങ്ങൾക്കകം കാന നിർമാണത്തിനായി പിഡബ്ല്യൂഡി പൊളിച്ചു. തൃശൂർ– ഷൊർണൂർ സംസ്ഥാന പാതയോടു ചേർന്ന് ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയുടെ പ്രവേശന മാർഗത്തെ കോൺക്രീറ്റ് നിർമാണമാണു റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ ജില്ലാ ആശുപത്രിയുടെ പ്രവേശന കവാടം പുതുക്കി പണിതപ്പോൾ ആശുപത്രിയിലേക്കു കയറാനായി കെട്ടിയ കോൺക്രീറ്റ് പാത ദിവസങ്ങൾക്കകം കാന നിർമാണത്തിനായി പിഡബ്ല്യൂഡി പൊളിച്ചു. തൃശൂർ– ഷൊർണൂർ സംസ്ഥാന പാതയോടു ചേർന്ന് ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയുടെ പ്രവേശന മാർഗത്തെ കോൺക്രീറ്റ് നിർമാണമാണു റോഡ് നവീകരണത്തിന്റെയും കാന നിർമാണത്തിന്റെയും ഭാഗമായി പൊളിച്ചത്. 

ജില്ലാ പഞ്ചായത്താണ് ആശുപത്രിയുടെ കവാടവും ബോർഡും നവീകരിച്ചു നിർമിച്ചത്. പഴയ കാന അപ്രത്യക്ഷമായിരുന്നതിനാൽ അവിടെ കാന ഇല്ലെന്ന ധാരണയിൽ കോൺക്രീറ്റ് വഴി പണിയുകയായിരുന്നു. ഇനി കാന നിർമാണത്തിനു ശേഷം ആശുപത്രിയിലേക്കുള്ള പ്രവേശന വഴിയിൽ സ്ലാബ് സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രധാന കവാടത്തിലെ പാത പൊളിച്ചെങ്കിലും അത്യാഹിത വിഭാഗത്തിനു മുൻവശത്തെ ഗേറ്റ് ഉപയോഗ യോഗ്യമായതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിട്ടില്ല.