ഇരിങ്ങാലക്കുട 3–ാം തവണയും വനിതകൾ
ഇരിങ്ങാലക്കുട ∙ നഗരസഭ തുടർച്ചയായി 3–ാം തവണയും വനിത ഭരിക്കും. കഴിഞ്ഞ തവണ അധ്യക്ഷ പദവി എസ്‍സി ജനറൽ വിഭാഗത്തിനായിരുന്നെങ്കിലും ഭരണം ലഭിച്ച യുഡിഎഫിലെ ഏക പട്ടികജാതി വനിതാ അംഗമായിരുന്ന നിമ്യ ഷിജുവാണ് അധ്യക്ഷയായത്.2010ൽ നഗരസഭയുടെ അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു.3 ഘട്ടമായി യുഡിഎഫിലെ സോണിയ ഗിരി, ബെൻസി

ഇരിങ്ങാലക്കുട ∙ നഗരസഭ തുടർച്ചയായി 3–ാം തവണയും വനിത ഭരിക്കും. കഴിഞ്ഞ തവണ അധ്യക്ഷ പദവി എസ്‍സി ജനറൽ വിഭാഗത്തിനായിരുന്നെങ്കിലും ഭരണം ലഭിച്ച യുഡിഎഫിലെ ഏക പട്ടികജാതി വനിതാ അംഗമായിരുന്ന നിമ്യ ഷിജുവാണ് അധ്യക്ഷയായത്. 2010ൽ നഗരസഭയുടെ അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. 3 ഘട്ടമായി യുഡിഎഫിലെ സോണിയ ഗിരി, ബെൻസി ഡേവിഡ്, മേരിക്കുട്ടി ജോയി എന്നിവരായിരുന്നു അധ്യക്ഷ സ്ഥാനത്ത്. ഇത്തവണ വീണ്ടും വനിതാ സംവരണമാണ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും 17 സീറ്റ് നേടിയ യുഡിഎഫിനാണ് സാധ്യത.
യുഡിഎഫിന്റെ മുൻ നഗരസഭ അധ്യക്ഷരായ സോണിയ ഗിരി, മേരിക്കുട്ടി ജോയി എന്നിവരും കാരുകുളങ്ങര ഡിവിഷനിൽ ജയിച്ച മഹിളാ കോൺഗ്രസ് നേതാവ് സുജ സജീവ്കുമാറും അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർഥി പട്ടികയിലുണ്ട്. സിപിഎം നേതാവായ കെ.ആർ.വിജയയായിരിക്കും 16 സീറ്റ് നേടിയ എൽഡിഎഫിന്റെ സ്ഥാനാർഥി. 2–ാം വട്ടവും മത്സരിച്ച് ജയിച്ച അമ്പിളി ജയനായിരിക്കും 8 സീറ്റ് നേടിയ എൻഡിഎയുടെ സ്ഥാനാർഥി.