പട്ടയഭൂമിയിൽ നിന്ന് 2 ലോഡ് തേക്ക് തടികൾ കടത്താൻ ശ്രമം, പിടികൂടി പൊലീസ്
ചേലക്കര∙ പുലാക്കോട് മേഖലയിലെ പട്ടയഭൂമിയിൽ നിന്നു മുറിച്ചു കടത്താൻ ശ്രമിച്ച 2 ലോഡ് തേക്ക് തടികൾ ഇൻസ്പെക്ടർ എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ വനം വകുപ്പിന്റെ അനുമതിയോടെ മുറിച്ചു നീക്കാനുള്ള അനുമതി റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച സർക്കാർ

ചേലക്കര∙ പുലാക്കോട് മേഖലയിലെ പട്ടയഭൂമിയിൽ നിന്നു മുറിച്ചു കടത്താൻ ശ്രമിച്ച 2 ലോഡ് തേക്ക് തടികൾ ഇൻസ്പെക്ടർ എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ വനം വകുപ്പിന്റെ അനുമതിയോടെ മുറിച്ചു നീക്കാനുള്ള അനുമതി റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച സർക്കാർ പുറപ്പെടുവിച്ചിരുന്നു.
അതിനു മുൻപ് വനം വകുപ്പിന്റെ അനുമതി നേടിയാണു തേക്കുകൾ മുറിച്ചിട്ടത്. തേക്കിൻ തടികൾ പുതിയ ഉത്തരവു പ്രകാരം പട്ടയ ഭൂമിയിൽ നിന്നു നീക്കം ചെയ്യാനാകില്ലെന്നതിനാലാണു ലോറികളടക്കം കസ്റ്റഡിയിലെടുത്തു വനം വകുപ്പിനു കൈമാറിയതെന്ന് ഇൻസ്പെക്ടർ ബാലകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായി എളനാട് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ എം. ഷാജഹാൻ അറിയിച്ചു.