തെക്കേ ഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രനില്ല
തൃശൂർ ∙ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രനു പകരം എറണാകുളം ശിവകുമാർ പൂരത്തിനു തെക്കേ ഗോപുര നട തുറക്കും. ഏപ്രിൽ 22നാണ് ഈ ചടങ്ങ്. 23 നാണു പൂരം. കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരും കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ ക്രമീകരണങ്ങൾക്ക് അന്തിമ രൂപം

തൃശൂർ ∙ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രനു പകരം എറണാകുളം ശിവകുമാർ പൂരത്തിനു തെക്കേ ഗോപുര നട തുറക്കും. ഏപ്രിൽ 22നാണ് ഈ ചടങ്ങ്. 23 നാണു പൂരം. കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരും കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ ക്രമീകരണങ്ങൾക്ക് അന്തിമ രൂപം നൽകിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 5 വർഷം തുടർച്ചയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു തെക്കേ ഗോപുര നട തള്ളിത്തുറക്കാനുള്ള നിയോഗം. കഴിഞ്ഞ വർഷം രാമചന്ദ്രനെ എഴുന്നള്ളിക്കാനായി സർക്കാർ പ്രത്യേകാനുമതി നൽകുകയായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനയായ ശിവകുമാറിനെ എറണാകുളം ശിവക്ഷേത്രത്തിൽ നടയിരുത്തിയതാണ്. പൂരത്തിനു തിരുവമ്പാടിയുടെ ഇടത്തേക്കൂട്ടായി എഴുന്നള്ളിക്കാറുണ്ട്.