കൊടുങ്ങല്ലൂരിൽ ഇളക്കിമറിച്ച് മുന്നണി സ്ഥാനാർഥികൾ
കൊടുങ്ങല്ലൂർ ∙ എൽഡിഎഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ മേത്തല പഞ്ചായത്തിൽ പര്യടനം നടത്തി. കയർ സൊസൈറ്റി പരിസരത്തു നിന്നു തുടങ്ങി കണ്ടംകുളം, കുന്ദംകുളം, ചാലക്കുളം, കോട്ടപ്പുറം, ആനാപ്പുഴ, കോട്ട എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകിട്ട് ടികെഎസ് പുരത്ത് സമാപിച്ചു. എൻസിപി
കൊടുങ്ങല്ലൂർ ∙ എൽഡിഎഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ മേത്തല പഞ്ചായത്തിൽ പര്യടനം നടത്തി. കയർ സൊസൈറ്റി പരിസരത്തു നിന്നു തുടങ്ങി കണ്ടംകുളം, കുന്ദംകുളം, ചാലക്കുളം, കോട്ടപ്പുറം, ആനാപ്പുഴ, കോട്ട എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകിട്ട് ടികെഎസ് പുരത്ത് സമാപിച്ചു. എൻസിപി
കൊടുങ്ങല്ലൂർ ∙ എൽഡിഎഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ മേത്തല പഞ്ചായത്തിൽ പര്യടനം നടത്തി. കയർ സൊസൈറ്റി പരിസരത്തു നിന്നു തുടങ്ങി കണ്ടംകുളം, കുന്ദംകുളം, ചാലക്കുളം, കോട്ടപ്പുറം, ആനാപ്പുഴ, കോട്ട എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകിട്ട് ടികെഎസ് പുരത്ത് സമാപിച്ചു. എൻസിപി
വി.ആർ.സുനിൽകുമാർ
കൊടുങ്ങല്ലൂർ ∙ എൽഡിഎഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ മേത്തല പഞ്ചായത്തിൽ പര്യടനം നടത്തി. കയർ സൊസൈറ്റി പരിസരത്തു നിന്നു തുടങ്ങി കണ്ടംകുളം, കുന്ദംകുളം, ചാലക്കുളം, കോട്ടപ്പുറം, ആനാപ്പുഴ, കോട്ട എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകിട്ട് ടികെഎസ് പുരത്ത് സമാപിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് ടി.കെ. ഉണ്ണിക്കൃഷ്ണൻ, പി.പി. സുഭാഷ്, കെ.വി. ബാലചന്ദ്രൻ, കെ.വി. വസന്തകുമാർ, ജോസ് കുരിശിങ്കൽ, ബിജു അഞ്ചേരി എന്നിവർ പ്രസംഗിച്ചു.
എം.പി. ജാക്സൺ
കൊടുങ്ങല്ലൂർ ∙ യുഡിഎഫ് സ്ഥാനാർഥി എം.പി ജാക്സൺ നഗരസഭ പ്രദേശത്തു പര്യടനം നടത്തി. ബെന്നി ബഹനാൻ എം.പി പ്രചാരണ യാത്ര ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. നാസർ അധ്യക്ഷത വഹിച്ചു. സി.ജി.ചെന്താമരാക്ഷൻ, എ.എ. അഷറഫ്, വി.എം. മൊഹിയുദ്ദീൻ, വേണു വെണ്ണറ, ഇ.എസ്. സാബു എന്നിവർ പ്രസംഗിച്ചു.
പ്രചാരണത്തിനിടെ എത്തിയ എഐസിസി പ്രതിനിധി രാജീവ് ഗൗഡ സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തി. ചാപ്പാറ ജംക്‌ഷനിൽ നിന്നു തുടങ്ങിയ പ്രചാരണ ജാഥ നാരായണമംഗലം, നായ്ക്കുളം, ഒകെ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സന്ദർശിച്ചു സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. ഇന്ന് പുത്തൻചിറ മേഖല കേന്ദ്രീകരിച്ചാണ് സ്ഥാനാർഥിയുടെ പര്യടനം.
സന്തോഷ് ചെറാക്കുളം
മേത്തല ∙ കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം മേത്തല, പുല്ലൂറ്റ് മേഖലകളിൽ സന്ദർശനം നടത്തി. പ്രമുഖ വ്യക്തികളെയും സാമുദായിക നേതാക്കളെയും സന്ദർശിച്ചു. തിരുവഞ്ചിക്കുളം, എൽത്തുരുത്ത്, ആനാപ്പുഴ മേഖലയിലെ കോളനികളിലെ വോട്ടർമാരെയും സന്തോഷ് ചെറാക്കുളം സന്ദർശിച്ചു.
ഇ.ടി.ടൈസൺ
കൊടുങ്ങല്ലൂർ∙അതിഥിതൊഴിലാളികൾക്കൊപ്പം ഹോളി ആഘോഷിച്ച് കയ്പമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ. എറിയാട് കേരള വർമ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമാണത്തിനു എത്തിയ തൊഴിലാളികളോടൊപ്പമാണ് ഹോളി ആഘോഷിച്ചത്. തൊഴിലാളികൾക്കു മധുരം നൽകി വിശേഷങ്ങൾ പങ്കുവച്ചു. ഇ.ടി.ടൈസൺ കാളമുറിയിൽ സന്ദർശനം നടത്തി. വി.ആർ.ഷൈൻ, എം.സി.ശശീധരൻ, പി.എൽ.പോൾസൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ശോഭ സുബിൻ
കയ്പമംഗലം ∙ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിൻ പര്യടനം നടത്തി. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ മുജീബ് റഹ്‌മാൻ, സുബാഷ്, ഷംസുദ്ദീൻ, ഇസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് മതിലകം പഞ്ചായത്തിൽ പര്യടനം നടക്കും.
സി.ഡി. ശ്രീലാൽ
കയ്പമംഗലം ∙നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.ഡി. ശ്രീലാൽ എടത്തിരുത്തി, എസ്എൻപുരം പഞ്ചായത്തുകളിൽ കൺവൻഷനുകളിൽ പങ്കെടുത്തു. പ്രമുഖരുടെ വീടുകൾ സന്ദർശിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, അനിൽകുമാർ, കെ.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട ∙ യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ വേളൂക്കര പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ കോമ്പാറ സെന്ററിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി കടുപ്പശ്ശേരി കോളനിയിൽ സമാപിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എം.എസ്.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാറ്റൊ കുര്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ജോൺസൺ, പി.ഐ.ജോസ്, സിജോയ് തോമസ്, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.റിയാസുദ്ദീൻ, യുഡിഎഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജൻ പൈക്കാട്ട്, എ.എ.അഷ്റഫ്, സാനു നെടുമ്പുര, സിഎംപി ഏരിയാ സെക്രട്ടറി പി.ബി.മനോജ് എന്നിവർ പ്രസംഗിച്ചു.
ആർ.ബിന്ദു
ഇരിങ്ങാലക്കുട ∙ എൽഡിഎഫ് സ്ഥാനാർഥി ആർ.ബിന്ദു കാട്ടൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. സാഹിത്യകാരൻ ടി.വി.കൊച്ചുബാവയുടെ വസതിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ വീടും സന്ദർശിച്ചു. ഇല്ലിക്കാട് കെകെ കോളനി, പടിഞ്ഞാറ് കോളനി, കടവിൽ അമ്പലം എന്നിവിടങ്ങളിൽ എത്തി.
തുടർന്ന് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. എൻ.ബി. പവിത്രൻ, എ.ജെ.ബേബി, അമിത മനോജ്, എന്നിവരും ഒപ്പമുണ്ടായിരുന്നു. വിദ്യാർഥികളും സഹപ്രവർത്തകരും പൂർവ വിദ്യാർഥികളും ചേർന്ന് സ്ക്വാഡ് പ്രവർത്തനം നടത്തി. കുടുംബ സദസ്സുകളും റാലികളും യോഗങ്ങളും നടന്നു.