കേരളത്തിലെ വികസനം കണ്ട് ബിജെപി, കോൺഗ്രസ് മനോനില തെറ്റി: വൃന്ദ
ഇരിങ്ങാലക്കുട ∙ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ കണ്ടു ബിജെപി, കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിയെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ആർ. ബിന്ദുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നവകേരളം പടുത്തുയർത്തുകയാണ് എൽഡിഎഫിന്റെ

ഇരിങ്ങാലക്കുട ∙ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ കണ്ടു ബിജെപി, കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിയെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ആർ. ബിന്ദുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നവകേരളം പടുത്തുയർത്തുകയാണ് എൽഡിഎഫിന്റെ ദൗത്യം. സ്ത്രീകളാണ് എൽഡിഎഫിന്റെ നട്ടെല്ല്. പ്രതിസന്ധിയുടെ കാലത്തും 88 ലക്ഷം കുടുംബങ്ങൾക്കു ഭക്ഷണം നൽകാൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ മറ്റു വിഷയങ്ങൾ ഇല്ലാത്തതിനാലാണു പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആർ. ബിന്ദു, കെ.യു. അരുണൻ എംഎൽഎ, ഉല്ലാസ് കളക്കാട്ട്, കെ.കെ. ബാബു, ടി.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.