യുഡിഎഫ് സ്ഥാനാർഥിയുടെ വീട് ആക്രമിച്ച് റീത്ത് വച്ചു; സംഭവത്തിൽ പങ്കില്ലെന്ന് എൽഡിഎഫ്
കാട്ടകാമ്പാൽ ∙ കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കറിന്റെ വീടാക്രമിച്ച് ഉമ്മറത്തു റീത്ത് വച്ചു. വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കാറിന്റെ വശത്തെ ചില്ലും തകർത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ 4.30ന് ആണ് ആക്രമണമുണ്ടായതെന്നു ജയശങ്കർ പറഞ്ഞു. ശബ്ദംകേട്ടു നോക്കുമ്പോൾ റീത്ത്

കാട്ടകാമ്പാൽ ∙ കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കറിന്റെ വീടാക്രമിച്ച് ഉമ്മറത്തു റീത്ത് വച്ചു. വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കാറിന്റെ വശത്തെ ചില്ലും തകർത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ 4.30ന് ആണ് ആക്രമണമുണ്ടായതെന്നു ജയശങ്കർ പറഞ്ഞു. ശബ്ദംകേട്ടു നോക്കുമ്പോൾ റീത്ത് വച്ചിരിക്കുന്നതു കണ്ടു. തകർന്ന ജനൽച്ചില്ലുകൾ വീടിനുള്ളിലേക്കും വീണു. കുന്നംകുളം എസിപി അനീഷ് വി. കോരയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് വൈകിട്ട് സത്യഗ്രഹം നടത്തി. പരാജയഭീതി പൂണ്ട സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്നു കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ മന്ത്രി എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നു ജയശങ്കറിന്റെ വീട് സന്ദർശിച്ച ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. അക്രമ രാഷ്ട്രീയത്തെ ജനങ്ങൾ ജനാധിപത്യ രീതിയിൽ നേരിടുമെന്നു ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ, യുഡിഎഫ് പ്രവർത്തകർ ജനൽച്ചില്ലുകൾ തകർത്ത് അത് സിപിഎം പ്രവർത്തകരുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നു സിപിഎം ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ ജയശങ്കറിനെ ഫോണിൽ വിളിച്ചു വിവരം തിരക്കി.
യുഡിഎഫ് സായാഹ്ന സത്യഗ്രഹം നടത്തി
കുന്നംകുളം ∙ മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർക്കും സ്ഥാനാർഥി കെ. ജയശങ്കറിന്റെ വീടിനു നേരെയും ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ യുഡിഎഫ് നടത്തിയ സായാഹ്ന സത്യഗ്രഹം ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ് ഉദ്ഘാടനം ചെയ്തു. പരാജയം ഉറപ്പായതോടെ വിറളി പൂണ്ട സിപിഎമ്മുകാർ മണ്ഡലത്തിൽ വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ വീടിനു നേരെ കല്ലേറിയുകയും പൂമുഖത്ത് റീത്ത് വയ്ക്കുകയും ചെയ്തത് എന്തിനാണെന്ന തന്റെ മൂന്നാം ക്ലാസുകാരനായ മകന്റെ ചോദ്യത്തിന് ആക്രമണം നടത്തിയവർ മറുപടി പറയണമെന്ന് സ്ഥാനാർഥി കെ. ജയശങ്കർ ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി അധ്യക്ഷനായി. പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, ഇ.പി. കമറുദ്ദീൻ, പ്രസാദ് പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പങ്കില്ലെന്ന് എൽഡിഎഫ്
കുന്നംകുളം ∙ യുഡിഎഫ് സ്ഥാനാർഥിയുടെ വീടാക്രമിച്ചു എന്ന പ്രചാരണം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് എൽഡിഎഫ് നേതാക്കൾ. സംഭവത്തിൽ എൽഡിഎഫിനു പങ്കില്ല. കഴിഞ്ഞ ദിവസം രാത്രി കാട്ടകാമ്പാൽ ചിറക്കലിൽ സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ കല്യാണ മണ്ഡപത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ആക്രമിച്ചതിനെതിരെ നാട്ടിൽ ഉയർന്ന ജനരോഷത്തെ രാഷ്ട്രീയമായി തിരിച്ചുവിടാനുള്ള നാടകമായി മാത്രമേ ഇതിനെ കാണാനാകൂ. ആക്രമിക്കപ്പെട്ട കുടുംബം ഇപ്പോഴും ഭയപ്പാടിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകൻ ആഷിക്കിനെ മാരകായുധവുമായി പൊലീസ് പിടികൂടിയിട്ടുണ്ട് എന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. എ.സി. മൊയ്തീന്റെ വിജയം സുനിശ്ചിതമായ സാഹചര്യത്തിൽ നുണപ്രചാരണത്തിലൂടെ നേട്ടം ഉണ്ടാകാനുള്ള യുഡിഎഫ് ശ്രമം വിജയിക്കില്ലെന്നും പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.