50 ഏക്കർ; വിളവെടുപ്പിന് പാകമായി എള്ള് പാടങ്ങൾ
എരുമപ്പെട്ടി∙ പഞ്ചായത്തിലെ ആറ്റത്ര പാടശേഖരത്തിൽ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കർഷകർ ഇറക്കിയ എള്ള് കൃഷി വിളവെടുപ്പിന് പാകമായി. ഇടവിട്ടുള്ള വേനൽമഴ വിളവെടുപ്പിന് തടസ്സമാകുമെങ്കിലും മികച്ച വിളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അമ്പതോളം ഏക്കറിൽ ഇക്കുറി എള്ള് കൃഷി ചെയ്തിട്ടുണ്ട്. 3 മാസം കൊണ്ടാണ്

എരുമപ്പെട്ടി∙ പഞ്ചായത്തിലെ ആറ്റത്ര പാടശേഖരത്തിൽ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കർഷകർ ഇറക്കിയ എള്ള് കൃഷി വിളവെടുപ്പിന് പാകമായി. ഇടവിട്ടുള്ള വേനൽമഴ വിളവെടുപ്പിന് തടസ്സമാകുമെങ്കിലും മികച്ച വിളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.അമ്പതോളം ഏക്കറിൽ ഇക്കുറി എള്ള് കൃഷി ചെയ്തിട്ടുണ്ട്. 3 മാസം കൊണ്ടാണ് വിളവെടുക്കാൻ പാകമാകുന്നത്. വിളഞ്ഞു മഞ്ഞ നിറമായി നിൽക്കുന്ന എള്ള് ചെടികൾ വേരോടെ പിഴുതെടുത്തും വേരുകൾ നിർത്തി തണ്ടു വെട്ടിയുമാണ് വിളവെടുക്കുന്നത്.
എള്ള് കൃഷിക്കുള്ള പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹെക്ടറിന് 5000 രൂപ കർഷകർക്കു കൃഷി വകുപ്പ് നൽകും. പണ്ട് നാട്ടിൻ പുറങ്ങളിൽ പാടശേഖരങ്ങളിൽ എള്ള് കൃഷി വ്യാപകമായിരുന്നു. വീട്ടാവശ്യത്തിനുള്ള എള്ളും എള്ളെണ്ണയും കർഷകർ തങ്ങളുടെ പാടശേഖരങ്ങളിൽ എള്ള് കൃഷി ചെയ്താണ് ഉൽപാദിപ്പിച്ചിരുന്നത്.