ഗുരുവായൂർ ∙ കോവിഡ് വ്യാപനത്തിൽ ആധിയിലായ നഗരസഭ അഗതി മന്ദിരത്തിലെ അമ്മമാർക്ക് കൂട്ടായി 7 ജീവനക്കാർ 15 ദിവസം രാപ്പകൽ കാവലിരുന്നു; വീട്ടിൽ പോലും പോകാതെ. അഗതി മന്ദിരത്തിൽ ഏറെയും 70 കഴിഞ്ഞ അമ്മമാരാണ്. പുരുഷന്മാരും സ്ത്രീകളുമായി 45 അന്തേവാസികൾ. കോവിഡിന്റെ രണ്ടാം വരവിൽ ആദ്യദിനം തന്നെ 13 പേർ പോസിറ്റീവ് ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ കോവിഡ് വ്യാപനത്തിൽ ആധിയിലായ നഗരസഭ അഗതി മന്ദിരത്തിലെ അമ്മമാർക്ക് കൂട്ടായി 7 ജീവനക്കാർ 15 ദിവസം രാപ്പകൽ കാവലിരുന്നു; വീട്ടിൽ പോലും പോകാതെ. അഗതി മന്ദിരത്തിൽ ഏറെയും 70 കഴിഞ്ഞ അമ്മമാരാണ്. പുരുഷന്മാരും സ്ത്രീകളുമായി 45 അന്തേവാസികൾ. കോവിഡിന്റെ രണ്ടാം വരവിൽ ആദ്യദിനം തന്നെ 13 പേർ പോസിറ്റീവ് ആയി. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സിഎൽടിസിയിലേക്കും മാറ്റി. ഒന്നിനു പിറകെ ഒന്നായി  30 അന്തേവാസികളും 4 ജീവനക്കാരും കോവിഡ് ബാധിതരായി. ഇതോടെ ഭയപ്പാടിലായ അഗതികളെ പരിചരിക്കാൻ ജീവനക്കാർ മുന്നോട്ട് വന്നു.

നബീസയും  ഷൈലിയും  പി.പി.ബിന്ദുവും ആദ്യ 15 ദിവസം  അഗതി മന്ദിരത്തിൽ തന്നെ താമസിച്ച് ധൈര്യം നൽകി പരിചരിച്ചു.  അവർ പുറത്തിറങ്ങാതെ, ആരെയും അകത്ത് കടത്താതെ കാവൽ നിന്നു. അടുത്ത ഊഴത്തിൽ പി.കെ. ഉണ്ണിക്കൃഷ്ണൻ, കെ.എം. ജിഷ, കെ.സി. ഷജിത, പി.സി. ശോഭന എന്നിവർ എത്തി. ഇവരും 15 ദിവസം അഗതികൾക്കൊപ്പം താമസിച്ചു. ഇന്നലെ ഇവരുടെ ഊഴവും അവസാനിച്ചു. അന്തേവാസികൾ എല്ലാവരും  കോവിഡ് നെഗറ്റീവ് ആയി, നിരീക്ഷണ കാലവും കഴിഞ്ഞു.  നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്,  എ.എസ്.മനോജ്, കെ.പി.ഉദയൻ എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.