കെട്ടഴിയാത്ത വെള്ളക്കെട്ട്; ചേർപ്പിൽ തുടരുന്ന ആശങ്ക
ചേർപ്പ്∙ ഊരകം അഞ്ചോവിൽ പാലത്തിനോട് ചേർന്നുളള നിർമാണ പ്രവർത്തനം മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കുമെന്ന് ആശങ്ക. ഊരകം പാടശേഖരം, പടിഞ്ഞാറെച്ചിറ, കൂരിക്കുഴി, വടക്കുമ്പള്ളം, സെറ്റിൽമെൻ്റ് കോളനി, പല്ലിശ്ശേരി വടക്കും പടിഞ്ഞാറും ഭാഗങ്ങൾ, പനം കുളംതടം പ്രദേശം, തേവർ റോഡിന്റെ വടക്കും തെക്കും

ചേർപ്പ്∙ ഊരകം അഞ്ചോവിൽ പാലത്തിനോട് ചേർന്നുളള നിർമാണ പ്രവർത്തനം മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കുമെന്ന് ആശങ്ക. ഊരകം പാടശേഖരം, പടിഞ്ഞാറെച്ചിറ, കൂരിക്കുഴി, വടക്കുമ്പള്ളം, സെറ്റിൽമെൻ്റ് കോളനി, പല്ലിശ്ശേരി വടക്കും പടിഞ്ഞാറും ഭാഗങ്ങൾ, പനം കുളംതടം പ്രദേശം, തേവർ റോഡിന്റെ വടക്കും തെക്കും ഭാഗങ്ങൾ, സവേര ഹോട്ടലിന്റെ കിഴക്കു ഭാഗം എന്നവിടങ്ങളിലുള്ളവരാണ് ആശങ്കയിലായത്. ആറാട്ടുപുഴയടക്കം പലഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന വെള്ളം ഊരകം പാടശേഖരത്തിലാണ് എത്തുക.
ഇവിടെ നിന്ന് വെള്ളം അഞ്ചോവ് പാലത്തിനടിയിൽക്കൂടിയാണ് ഒഴുകിപ്പോയിരുന്നത്. കിഴക്ക് നിന്നൊഴുകിയെത്തുന്ന വെള്ളം പാലത്തിനോടുചേർന്നുള്ള കുളത്തിലെത്തി അവിടെനിന്നു പടിഞ്ഞാറോട്ട് പരന്നൊഴുകുമായിരുന്നു. ഫെബ്രുവരിയിൽ മണ്ണിട്ട് പാലത്തിന്റെ മുഖം അടച്ചു ചെറിയൊരു ചാലിട്ടുകൊണ്ട് നടത്തിയ നിർമാണ പ്രവർത്തനം മൂലം ഈ ഒഴുക്ക് നിലച്ച അവസ്ഥയാണ്. പരാതിയെത്തുടർന്നു നിർമാണ പ്രവർത്തനം അധികൃതർ നിർത്തിവച്ചിട്ടുണ്ട്.
എന്നാലും കഴിഞ്ഞദിവസങ്ങളിൽ മഴപെയ്തപ്പോൾ ഇതുകാരണം പാലത്തിനടിയിൽ വെള്ളം കെട്ടി നിന്നു 12.5 ഏക്കർ നെൽക്കൃഷി പൂർണമായി നശിച്ച് ഏകദേശം 7 ലക്ഷത്തോളം രൂപ ഊരകം പാടശേഖര സമിതിക്ക് നഷ്ടം വന്നു. കാലവർഷം തുടങ്ങിയാൽ വലിയൊരു വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് വല്ലച്ചിറ പഞ്ചായത്ത് പാലത്തിനടുത്ത് നടത്തിയ നിർമാണങ്ങൾ ഉടൻ നീക്കണമെന്ന് ആവശ്യമുയരുന്നു.