ആറ്റപ്പിള്ളി പാലത്തിന് സമീപം റോഡിൽ ഗർത്തം; 'അപകടം'
കൊടകര ∙ മറ്റത്തൂർ പഞ്ചായത്തിലെ കുറുമാലിപ്പുഴയ്ക്കു കുറുകെയുള്ള ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിജിനു സമീപം അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. പത്തടിയോളം താഴ്ചയിലുള്ള ഗർത്തം ആണു രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. മറ്റത്തൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡാണിത്. പാലത്തിന്റെ

കൊടകര ∙ മറ്റത്തൂർ പഞ്ചായത്തിലെ കുറുമാലിപ്പുഴയ്ക്കു കുറുകെയുള്ള ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിജിനു സമീപം അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. പത്തടിയോളം താഴ്ചയിലുള്ള ഗർത്തം ആണു രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. മറ്റത്തൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡാണിത്. പാലത്തിന്റെ മറുവശം വരന്തരപ്പിള്ളി പഞ്ചായത്താണ്.
അടിത്തട്ടിലെ മണ്ണിടിഞ്ഞു പോയതാണു ഗർത്തം രൂപപ്പെടാൻ കാരണം. വൈകിയും റോഡ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഉടൻ അധികൃതരെത്തി റോഡ് അടച്ചുകെട്ടി ഗതാഗതം നിരോധിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബിഡിഒ അജയഘോഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.