പിടികൂടിയ 1000 ലീറ്റർ സ്പിരിറ്റ് 1240 ലീറ്റർ സാനിറ്റൈസറാക്കി; സൗജന്യമായി നൽകി
തൃശൂർ ∙ എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലീറ്റർ സ്പിരിറ്റ് 1240 ലീറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും എക്സൈസ് ഓഫിസ് സൗജന്യമായി നൽകി. കലക്ടർ എസ്.ഷാനവാസ് ഡപ്യൂട്ടി ഡിഎംഒ കെ.എൻ.സതീഷിന് സാനിറ്റൈസർ കൈമാറി. അസി.എക്സൈസ് കമ്മിഷണർ വി.എ.സലിം,

തൃശൂർ ∙ എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലീറ്റർ സ്പിരിറ്റ് 1240 ലീറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും എക്സൈസ് ഓഫിസ് സൗജന്യമായി നൽകി. കലക്ടർ എസ്.ഷാനവാസ് ഡപ്യൂട്ടി ഡിഎംഒ കെ.എൻ.സതീഷിന് സാനിറ്റൈസർ കൈമാറി. അസി.എക്സൈസ് കമ്മിഷണർ വി.എ.സലിം, എക്സൈസ് വിമുക്തി കോ ഓർഡിനേറ്റർ കെ.കെ.രാജു, റെജി ജിയോ തോമസ് എന്നിവർ പങ്കെടുത്തു.
കോടതി നടപടികൾക്കു ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിൽ എക്സൈസ് കമ്മിഷണർ ഈ 1000 ലീറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ സാനിറ്റൈസറാക്കി മാറ്റിയത്. ജില്ലയിലെ 2 ജനറൽ ആശുപത്രികൾ, 2 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 25 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, 79 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലയിലെ സിഎഫ്എൽടിസികൾ എന്നിവയ്ക്കാണ് ഇതു വിതരണം ചെയ്യുക.