കൊടുങ്ങല്ലൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് കയ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ വീടുകളിൽച്ചെന്ന് തപാൽ വോട്ട് ചെയ്യിച്ച സർക്കാർ ജീവനക്കാർക്കും ബൂത്ത് ലവൽ ഓഫിസർമാർക്കും പ്രതിഫലവും അലവൻസും ലഭിച്ചില്ലെന്നു പരാതി. മാർച്ച് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണു മൈക്രോ ഒബ്സർവർ, പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് കയ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ വീടുകളിൽച്ചെന്ന് തപാൽ വോട്ട് ചെയ്യിച്ച സർക്കാർ ജീവനക്കാർക്കും ബൂത്ത് ലവൽ ഓഫിസർമാർക്കും പ്രതിഫലവും അലവൻസും ലഭിച്ചില്ലെന്നു പരാതി. മാർച്ച് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണു മൈക്രോ ഒബ്സർവർ, പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, സിവിൽ പൊലീസ് ഓഫിസർ, വിഡിയോഗ്രഫർ, ബൂത്ത് ലവൽ ഓഫിസർ എന്നിവരടങ്ങുന്ന സംഘം 80 പിന്നിട്ടവരുടെയും കോവിഡ് ബാധിതരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിലേക്കു പോയി വോട്ട് രേഖപ്പെടുത്തി വാങ്ങിയത്.

ഓരോ സംഘവും നൂറിൽപരം വീടുകളിൽ പോയി. വാഹന അലവൻസ്, ബത്ത എന്നീ ആവശ്യങ്ങൾ‍ക്കായുള്ള ഫണ്ട് അനുവദിച്ചതായി കലക്ടർ നേരത്തേ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പു വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴും കൊടുങ്ങല്ലൂർ അടക്കം എല്ലാ താലൂക്കുകളിലെയും തുക വിതരണം ചെയ്തതായാണ് അറിയിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. കൊടുങ്ങല്ലൂർ ഒഴിച്ചുള്ള എല്ലാ താലൂക്കുകളിലും ജീവനക്കാർക്ക് ജൂലൈയിൽ പ്രതിഫല തുക വിതരണം ചെയ്തതായും ജീവനക്കാർ  പറയുന്നു.