15 ദിവസം നടപ്പാതയിൽ അപകടക്കെണിയായി കിടന്നു; 15 മിനിറ്റിനകം സ്ലാബ് ശരിയാക്കി മേയർ; കൈയടി
തൃശൂർ ∙ ‘നമുക്ക് ഇപ്പൊത്തന്നെ ശരിയാക്കിയാൽ എന്താ?’ മേയർ എം.കെ.വർഗീസിന്റെ ഒറ്റച്ചോദ്യം. 15 ദിവസമായി നടപ്പാതയിൽ അപകടക്കെണിയായി കിടന്ന സ്ലാബ് 15 മിനിറ്റിനകം യഥാസ്ഥാനത്ത്!. എംജി റോഡിൽനിന്ന് തെക്കേമഠം റോഡിലേക്കു തിരിയുന്നിടത്തെ കോൺക്രീറ്റ് സ്ലാബ് ആണ് മേയറും സംഘവും ഖലാസികളുടെ മെയ്‌വഴക്കത്തോടെ

തൃശൂർ ∙ ‘നമുക്ക് ഇപ്പൊത്തന്നെ ശരിയാക്കിയാൽ എന്താ?’ മേയർ എം.കെ.വർഗീസിന്റെ ഒറ്റച്ചോദ്യം. 15 ദിവസമായി നടപ്പാതയിൽ അപകടക്കെണിയായി കിടന്ന സ്ലാബ് 15 മിനിറ്റിനകം യഥാസ്ഥാനത്ത്!. എംജി റോഡിൽനിന്ന് തെക്കേമഠം റോഡിലേക്കു തിരിയുന്നിടത്തെ കോൺക്രീറ്റ് സ്ലാബ് ആണ് മേയറും സംഘവും ഖലാസികളുടെ മെയ്‌വഴക്കത്തോടെ നേരെയിട്ടത്. എംജി റോഡ് വികസനം സംബന്ധിച്ച് സ്ഥലപരിശോധയ്ക്കെത്തിയ മേയർ വ്യാപാരികളോട് സംസാരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
പരിസരത്തുണ്ടായിരുന്ന ഒരാൾ മേയറുടെ കൈടിപിടിച്ച്, അപായസൂചകം സ്ഥാപിച്ച നടപ്പാതയിലേക്കു കൂട്ടിക്കൊണ്ടുപോയി. സ്ലാബ് ഇളകിയിട്ടു ദിവസങ്ങളായെന്നും അപകടമൊഴിവാക്കാൻ വ്യാപാരികൾ തന്നെ റോഡിലെ മീഡിയൻ എടുത്ത് ചുവപ്പുനാട കെട്ടിത്തിരിച്ചതാണെന്നും അറിയിച്ചു. പരാതി നൽകിയിട്ട് ആരും തിരിഞ്ഞുനോക്കുന്നിന്നും പറഞ്ഞു. പരാതി കേട്ടുകഴിഞ്ഞ ഉടൻ ‘ഇതിന് ഇത്ര കാത്തുനിക്കണോ, നമുക്കു തന്നെ ശരിയാക്കിയാലോ എന്ന് സഹപ്രവർത്തകരോട് മേയർ ആരാഞ്ഞു.
കേട്ടപാതി, കേൾക്കാത്ത പാതി കൈയിലുള്ള കടലാസും മൊബൈലും ഫുട്പാത്തിൽവച്ച് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ.ഷാജനും ജോൺ ഡാനിയലും മുണ്ടുമടക്കിക്കുത്തി കൗൺസിലർ എ.ആർ.രാഹുൽനാഥും പണിതുടങ്ങി. ഡപ്യൂട്ടി മേയർ രാജശ്രീ ഗോപനും കൂടെക്കൂടി. ഇളകിക്കിടന്ന സ്ലാബ് വലിച്ചുനീക്കിയെങ്കിലും യഥാസ്ഥാനത്ത് ഉറപ്പിക്കാൻ എല്ലാവരും പാടുപെട്ടു.
ഇതിനിടെ, ‘എളുപ്പത്തിൽ മാറ്റിയിടാൻ ഇത് വിഷുക്കട്ട അല്ല’ എന്ന് സമീപത്തെ കടക്കാരുടെ ഭാഗത്തുനിന്നൊരു കമന്റും വന്നു. വെളുക്കാൻ തേച്ചതു പാണ്ടായോ എന്ന് അൽപം ശങ്കിച്ചെങ്കിലും ആരോ കൊണ്ടുകൊടുത്ത ഇരുമ്പുകമ്പി ഉപയോഗിച്ച് സ്ലാബ് മേയറും കൂട്ടരും കൃത്യമായി തന്നെ ഉറപ്പിച്ചു. ചുറ്റും കൂടിനിന്ന വനിതാ കൗൺസിലർമാർ അടക്കമുള്ളവർ കൈയടിച്ചാണ് സഹപ്രവർത്തകരുടെ വിജയം ആഘോഷിച്ചത്.
English Summary: 15 days in danger on the sidewalk; The mayor corrected the slab within 15 minutes; Applause