പേരുകേട്ട മാളച്ചാൽ നന്നാക്കാമോ ? പേരു കെട്ടുപോകും മുമ്പ്
മാള ∙ മണ്ണും മാലിന്യവും അടിഞ്ഞ് മാളച്ചാൽ നാശോന്മുഖമാകുന്നു. പലയിടങ്ങളിലും ചാൽ നികന്ന അവസ്ഥയാണ്. കയ്യേറ്റവും വ്യാപകമാണ്. ചാലിൽ പ്രളയസമയത്ത് അടിഞ്ഞുകൂടി ചെളി നീക്കം ചെയ്യുന്നതിനോ ചാൽ ആഴം കൂട്ടുന്നതിനോ നടപടിയുണ്ടായിട്ടില്ല. പ്രദേശത്തെ ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുക്കുന്നത് ചാലിന്റെ

മാള ∙ മണ്ണും മാലിന്യവും അടിഞ്ഞ് മാളച്ചാൽ നാശോന്മുഖമാകുന്നു. പലയിടങ്ങളിലും ചാൽ നികന്ന അവസ്ഥയാണ്. കയ്യേറ്റവും വ്യാപകമാണ്. ചാലിൽ പ്രളയസമയത്ത് അടിഞ്ഞുകൂടി ചെളി നീക്കം ചെയ്യുന്നതിനോ ചാൽ ആഴം കൂട്ടുന്നതിനോ നടപടിയുണ്ടായിട്ടില്ല. പ്രദേശത്തെ ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുക്കുന്നത് ചാലിന്റെ സ്വാഭാവികയെ ബാധിച്ചിട്ടുണ്ട്. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നതു പതിവാണ്.
ചാലക്കുടി പുഴയിൽ നിന്ന് വൈന്തോട് വഴി മാളച്ചാലിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. മാളച്ചാൽ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കയറുന്നത്. ഇതിന് പരിഹാരമായി സ്ളൂയിസ് നിർമിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കൂടാതെ, മഴക്കാലത്ത് വെള്ളമുയർന്നാൽ ഒഴുകിപോകുന്നതിനും സംവിധാനമില്ല.
ചാൽ മണ്ണ് വന്ന് നികന്നുകിടക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്. മഴ കനത്താൽ കെഎസ്ആർടിസ് റോഡ്, സബ് ട്രഷറി കെട്ടിടം ഉൾപ്പെടെ വെള്ളക്കെട്ടിലാകുന്ന കാഴ്ചയുണ്ട്. ഇതൊക്കെ പരിഹരിക്കാനുള്ള നിർദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നുവെന്നു പ്രാദേശിക കൂട്ടായ്മയായ പൗരാവലിയുട പ്രസിഡന്റ് ഡോ. രാജു ഡേവിസ് പെരേപ്പാടൻ, സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് എന്നിവർ പറഞ്ഞു.
ടൂറിസവും പേരിലൊതുങ്ങി
മാളച്ചാലിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് കളിക്കാവുന്ന സൗഹൃദ തീരം, ബോട്ട് യാർഡ്, ഫുഡ് കോർട്ട് എന്നിവ നിർമിച്ചിരുന്നു. എന്നാൽ പദ്ധതി പ്രയോജനത്തിലേക്ക് എത്തിയില്ല. ബോട്ടുകൾ വെള്ളത്തിലിറക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലത്രേ. ബോട്ടുകൾ നശിച്ച അവസ്ഥയിലാണ്. പ്രദേശത്ത് കാടുകയറിയിട്ടുണ്ട്.