തൃശൂർ ∙ സെന്റ് മേരീസ് കോളജ് ഹോസ്റ്റലിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. 54 കുട്ടികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ 240 വിദ്യാർഥിനികളും 15 ജീവനക്കാരുമാണ് ഉള്ളത്. സ്ഥാപനത്തിന്റെ ശുചിത്വ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സെന്റ് മേരീസ് കോളജ് ഹോസ്റ്റലിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. 54 കുട്ടികൾക്കും 3 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ 240 വിദ്യാർഥിനികളും 15 ജീവനക്കാരുമാണ് ഉള്ളത്. സ്ഥാപനത്തിന്റെ ശുചിത്വ‌ –കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ സംഘം പരിശോധിച്ചു. എട്ടാം തീയതി മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നെങ്കിലും സ്വകാര്യ ആശുപത്രികളിൽ  ചികിത്സ തേടിയതിനാൽ ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിരുന്നില്ല. 

24ാം തീയതി 8 വിദ്യാർഥികൾ  ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് ആരോഗ്യ വകുപ്പ് വിവരം അറിയുന്നത്.ഇവരുടെ രക്തം,മലം, മൂത്രം എന്നിവ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്കും ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം  സ്ഥിരീകരിച്ചത്. ജീവനക്കാർക്കും വിദ്യാർഥിനികൾക്കും ബോധവൽക്കരണ ക്ലാസ്  നടത്തി.  രോഗബാധ പൂർണമായും നിയന്ത്രണത്തിൽ ആകുന്നതു വരെ ഹോസ്റ്റലിൽ നിന്ന് ഇനി ആരെയും വീടുകളിലേക്ക് വിടില്ല. ഇതിനകം മറ്റു ജില്ലകളിലേക്ക് പോയവരുടെ വിവരങ്ങൾ അതത് ജില്ലാ മെഡിക്കൽ ഓഫിസുകളിലേക്ക് അറിയിക്കും. 

ADVERTISEMENT

ഹോസ്റ്റലുകൾ, ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകൾ, വയോജന മന്ദിരങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കുന്നതിനും ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ.കുട്ടപ്പൻ, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.ബീന മൊയ്തീൻ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ.രാജു, എന്നിവർ നേതൃത്വം നൽകി.

∙ലക്ഷണങ്ങൾ

വയറിളക്കം വയറുവേദന ഛർദി എന്നിവ പൊതുവേ കാണപ്പെടുന്നു. കൂടാതെ, പനി, തലവേദന എന്നിവയും ഉണ്ടാകും. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറുമെങ്കിലും വീണ്ടും രോഗം പകരാൻ സാധ്യത ഉണ്ട്. 

∙രോഗപ്പകർച്ച

ADVERTISEMENT

വൈറസ് ബാധയുണ്ടായാൽ 12 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും കുടിവെള്ളം, ഭക്ഷണം, പാത്രങ്ങൾ എന്നിവയിലൂടെയാണ് സാധാരണ രോഗം പകരാൻ സാധ്യത. അടുത്തിടപഴകുന്നതിലൂടെയും പകരാം. 

∙അപകട സാധ്യത

പ്രായമായ ആളുകൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട് 

∙ചികിത്സ

ADVERTISEMENT

പാനീയ ചികിത്സയാണ് പ്രധാനം. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചു മറ്റു ചികിത്സകൾ നൽകും. 

∙രോഗ സ്ഥിരീകരണം

ആർടിപിസിആർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗിയിൽ നിന്ന് ശേഖരിക്കുന്ന മലത്തിന്റെ സാംപിളിൽ നിന്നു രോഗം സ്ഥിരീകരിക്കുന്നു.