‘മേരി മോളുടെ കണ്ടൽ ജീവിതം’ രാജ്യാന്തര സയൻസ് ഫെസിറ്റിൽ
Mail This Article
×
പാവറട്ടി ∙ പരിസ്ഥിതിയും കണ്ടൽ സംരക്ഷണവും ആസ്പദമാക്കി പാവറട്ടി ജനകീയ ചലച്ചിത്രവേദി സികെസിഎൽപി സ്കൂളിന്റെ സഹകരണത്തോടെ നിർമിച്ച മേരിമോളുടെ കണ്ടൽ ജീവിതം ഹ്രസ്വ സിനിമ ഇന്ത്യൻ രാജ്യാന്തര സയൻസ് ഫെസ്റ്റിൽ പ്രദർശന അനുമതി നേടി. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം, ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്, വിജ്ഞാന ഭാരതി എന്നിവ ചേർന്നാണു ഗോവയിൽ രാജ്യാന്തര മേള സംഘടിപ്പിക്കുന്നത്. ഇന്നു രാവിലെ 10.30നാണ് ചിത്രത്തിന്റെ പ്രദർശനം. മണത്തല ബിബിഎം എൽപി സ്കൂളിലെ അധ്യാപകനും പാവറട്ടി സ്വദേശിയുമായ റാഫി നീലങ്കാവിലാണു ചിത്രത്തിന്റെ സംവിധായകൻ. എ.കെ.നാസറാണു നിർമാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.