വഴിയാധാരമായി വയോജന പാർക്കുകൾ
എരുമപ്പെട്ടി ∙ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി നടപ്പാക്കിയ വയോജന പാർക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ പാർക്കുകൾ വയോജന സൗഹൃദമായ സ്ഥലത്ത് അല്ലെന്ന നിലപാടിലാണ് ഭരണസമിതി. മങ്ങാട് മിനി സ്റ്റേഡിയത്തിനു സമീപത്തെ വയോജന പാർക്കും

എരുമപ്പെട്ടി ∙ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി നടപ്പാക്കിയ വയോജന പാർക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ പാർക്കുകൾ വയോജന സൗഹൃദമായ സ്ഥലത്ത് അല്ലെന്ന നിലപാടിലാണ് ഭരണസമിതി. മങ്ങാട് മിനി സ്റ്റേഡിയത്തിനു സമീപത്തെ വയോജന പാർക്കും ചിറ്റണ്ടയിലെ മിനി വയോജന പാർക്കുമാണു വഴിയാധാരമായിരിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു ഇരു പാർക്കുകളുടെയും ഉദ്ഘാടനം.
15 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പാർക്കുകൾ കാടുപിടിച്ചും വള്ളിച്ചെടികൾ പടർന്നും നാശത്തിന്റെ വക്കിലാണ്. വിശ്രമിക്കാൻ നിർമിച്ചിരുന്ന മേൽക്കൂരയോടു കൂടിയ ഇരിപ്പിടങ്ങൾ തകർന്നു തുടങ്ങി. പാർക്കിനുളളിലെ കിണറുകളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. നടപ്പാതകളും തകർന്നു തുടങ്ങി. തെരുവുനായ്ക്കൾ പ്രദേശം താവളമാക്കിയിരിക്കുകയാണ്. പാർക്കുകളിൽ പൂന്തോട്ടങ്ങളും വൈദ്യുത അലങ്കാരങ്ങളും ഒരുക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
വീടുകളിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ആശ്വാസം പകരുന്ന ഇൗ കേന്ദ്രങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ അവഗണന കാരണം നശിക്കുകയാണ്. പഞ്ചായത്തിൽ നിർമിച്ച വയോജന പാർക്കുകൾ വയോജന സൗഹൃദപരമായ സ്ഥലത്തല്ലെന്നും വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി വയോജന ക്ലബ്ബുകൾ രൂപീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ പ്രതകരിച്ചു.