മണത്തല ചന്ദനക്കുടം നേർച്ച
ചാവക്കാട്∙ മണത്തല മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്മരണയിൽ മണത്തല ചന്ദനക്കുടം നേർച്ച ചടങ്ങ് മാത്രമായി നടത്തി. നേർച്ചയിലെ ശ്രദ്ധേയവും ആകർഷകവുമായ താബൂത്ത് കാഴ്ച ചടങ്ങായി മണത്തല പഴയപാലം കൂട്ടായ്മയുടെ നേതൃത്വത്തിൽ ജാറത്തിലേക്ക് കൊണ്ടുവന്നു. നേരത്തെ

ചാവക്കാട്∙ മണത്തല മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്മരണയിൽ മണത്തല ചന്ദനക്കുടം നേർച്ച ചടങ്ങ് മാത്രമായി നടത്തി. നേർച്ചയിലെ ശ്രദ്ധേയവും ആകർഷകവുമായ താബൂത്ത് കാഴ്ച ചടങ്ങായി മണത്തല പഴയപാലം കൂട്ടായ്മയുടെ നേതൃത്വത്തിൽ ജാറത്തിലേക്ക് കൊണ്ടുവന്നു. നേരത്തെ രാവിലെ 8ന് ആരംഭിച്ച് ഉച്ചയോടെ ജാറത്തിലെത്താറുള്ള കാഴ്ച ഒന്നര മണിക്കൂറിനകം ജാറത്തിൽ പ്രവേശിച്ചു.
താബൂത്ത് കാഴ്ചയോടൊപ്പം ഉണ്ടാകാറുള്ള അറബനമുട്ട്, ദഫ്മുട്ട് തുടങ്ങിയ വാദ്യമേളങ്ങളൊന്നും ഉണ്ടായില്ല. ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും പൊലീസും ജുമാഅത്ത് കമ്മിറ്റിയോട് നിർദേശിച്ചിരുന്നു. കുഞ്ഞീൻ ഹാജി, പി.കെ. മുഹമ്മദ്, വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി, ഓർമ ചന്ദ്രൻ, അഷ്കർ മണത്തല, ജഷീർ മണത്തല, ഫൈസൽ കാനാംപുള്ളി, അലി വിളക്കത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള മണത്തല പഴയപാലം കൂട്ടായ്മയാണ് താബൂത്ത് കാഴ്ച കൊണ്ടുവന്നത്.
കമ്മിറ്റിയിൽ ഭിന്നിപ്പ്
ചന്ദനക്കുടം നേർച്ചയുടെ ചടങ്ങുകളിൽ ചിലത് ഒഴിവാക്കുന്നതിനെച്ചൊല്ലി കമ്മിറ്റിയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ ഭിന്നിപ്പ് നാട്ടുകാരും ഏറ്റെടുത്തതോടെ വാക്കേറ്റവും ബഹളവും. ചിലർ ബഹളം തുടർന്നതോടെ പൊലീസെത്തി രംഗം ശാന്തമാക്കി. പിന്നീട് ആചാരപ്രകാരമുള്ള കൊടിയേറ്റം നടത്തി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണത്തല നേർച്ച മാറ്റിവച്ചതായും ചടങ്ങായി പോലും നേർച്ച നടത്താൻ കഴിയില്ലെന്നുമാണ് പള്ളി കമ്മിറ്റി നേരത്തെ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം താബൂത്ത് കാഴ്ച ചടങ്ങായി കൊണ്ടുവരാൻ തീരുമാനിച്ചതായും പറയുന്നു.
മറ്റ് ചടങ്ങുകളൊന്നും വേണ്ടെന്നായിരുന്നത്രെ തീരുമാനം. എന്നാൽ മണത്തല പഴയപാലം കൂട്ടായ്മയുടെ താബൂത്ത് കാഴ്ച ജാറത്തിൽ പ്രവേശിച്ചതിനുശേഷം നടക്കാറുള്ള കൊടിയേറ്റ ചടങ്ങ് നടത്തണമെന്ന് ചിലർ നിർബന്ധം പിടിച്ചതോടയാണ് വാക്കേറ്റവും ബഹളവും ഉണ്ടായത്. എന്നാൽ ആചാരപരമായ ചടങ്ങ് നടത്തണമെന്ന ജനങ്ങളുടെ നിർബന്ധത്തിനു വഴങ്ങി പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.പി. കുഞ്ഞിമുഹമ്മദ് കൊടിയേറ്റം നിർവഹിച്ചു.പള്ളി അങ്കണത്തിലേക്ക് ആനകളെ പ്രവേശിപ്പിക്കുന്നത് പൊലീസ് വിലക്കിയിരുന്നു. താബൂത്ത് കാഴ്ചയോടൊപ്പമെത്തിയ ആനയെയും ജാറം അങ്കണത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ജാറത്തിനു മുന്നിലുള്ള താണിമര പൊത്തിൽ പാലും മുട്ടയും വയ്ക്കുന്ന ചടങ്ങും നടത്തി.