ADVERTISEMENT

ഇരിങ്ങാലക്കുട ∙ കോവിഡിന്റെ അടച്ചിടൽ കഴിഞ്ഞ് കുട്ടികൾ എത്തുന്നതും കാത്തിരിക്കുകയാണ് നഗരസഭയുടെ കുട്ടികളുടെ റിപ്പബ്ലിക് പാർക്ക്. 2 വർഷത്തിലധികമായി പാർക്ക് അടച്ചിരിക്കുകയാണ്. കോവിഡിന് മുൻപ് ദിവസവും സായാഹ്നങ്ങളിൽ ഒട്ടേറെ കുട്ടികളാണ് അയ്യങ്കാവ് മൈതാനത്തിന് സമീപത്തെ പാർക്കിൽ വിനോദങ്ങൾക്ക് എത്തിയിരുന്നത്. നഗരത്തിലെ പ്രധാന വിനോദ കേന്ദ്രവും അയ്യങ്കാവ് മൈതാനവും പാർക്കുമാണ്.

കഴിഞ്ഞ ഡിസംബറിൽ കോവിഡ് വ്യാപനം കുറഞ്ഞ സമയത്ത് പാർക്ക് തുറക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിരുന്നു. ശുചീകരണം പൂർത്തിയാക്കി. പാർക്കിനുള്ളിലെ കത്താത്ത ബൾബുകൾ മാറ്റിയിട്ടു. എന്നാൽ, ജനുവരിയോടെ വീണ്ടും കോവിഡ് എത്തിയതോടെ തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ 2 ഭരണസമിതികളുടെ കാലത്തായി 28 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാർക്കിൽ നവീകരണം നടത്തിയിരുന്നു. തുരുമ്പുപിടിച്ച കളിയുപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു. ഇരിപ്പിടങ്ങളിൽ ചായം പൂശി.

എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് പാർക്ക് അടച്ചിട്ടതോടെ ഇവ ആസ്വദിക്കാനുളള അവസരം കുട്ടികൾക്ക് നഷ്ടപ്പെട്ടു. പാർക്കിലെ മരങ്ങളിൽ നിന്ന് വീഴുന്ന ഇലകൾ വളമാക്കി മാറ്റുന്നതിനായി തുമ്പൂർമുഴി മാതൃകയിൽ മുള കൊണ്ട് സംസ്‌കരണ യൂണിറ്റുകൾ ഒരുക്കിയിട്ടുണ്ട്. രാത്രി സമയത്തെ വെളിച്ച കുറവ് പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്കും സ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com