ചിറ്റാട്ടുകര ∙ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ജില്ലയിലെ എളവവള്ളി പഞ്ചായത്തിനെ തിരഞ്ഞെടുത്തു. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും ലഭിക്കും. 19ന് കോവളത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും. നികുതി 100 ശതമാനം പിരിക്കുകയും വികസന പ്രവർത്തനങ്ങവ്‍ക്ക് 100 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാട്ടുകര ∙ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ജില്ലയിലെ എളവവള്ളി പഞ്ചായത്തിനെ തിരഞ്ഞെടുത്തു. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും ലഭിക്കും. 19ന് കോവളത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും. നികുതി 100 ശതമാനം പിരിക്കുകയും വികസന പ്രവർത്തനങ്ങവ്‍ക്ക് 100 ശതമാനം ഫണ്ട് വിനിയോഗിക്കുകയും ചെയ്തതാണ് അവാർഡ് പരിഗണിച്ച പ്രധാന പ്രവർത്തനങ്ങളിലൊന്ന്. തൊഴിലുറപ്പ് പദ്ധതികളുടെ മികച്ച വിജയവും കുളമ്പ് രോഗം പരിസര പ്രദേശങ്ങളിൽ പടർന്നപ്പോൾ സർക്കാരിന്റെ പ്രതിരോധ വാക്സീന് കാത്തു നിൽക്കാതെ സ്വകാര്യ മേഖലകളിൽ നിന്നും വാക്സീൻ എത്തിച്ച് കുത്തി വയ്പ് നടത്തി മികച്ച രീതിയിൽ രോഗത്തെ പ്രതിരോധിക്കാനായതും പഞ്ചായത്തിന് നേട്ടമായി.

തെരുവു വിളക്കുകളുടെ മികച്ച പരിപാലനവും വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ തുടങ്ങിയ പ്രത്യേക പദ്ധതികളും കേര കൃഷിയെ സംരക്ഷിക്കാൻ നടപ്പിലാക്കിയ പദ്ധതികളും നെൽക്കൃഷിക്ക് മുഴുവൻ പാടശേഖരങ്ങൾക്കും സൗജന്യമായി വിത്ത് നൽകിയതും 100 ശതമാനം കോവിഡ് വാക്സിനേഷൻ ഉൾപ്പെടെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കൈവരിച്ച നേട്ടങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് പറഞ്ഞു. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിൽ വരുത്തുന്നതിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആസൂത്രണ സമിതിയും ഒറ്റക്കെട്ടായി നിന്നതിനാലാണ് ഈ നേട്ടമെന്നും പ്രസിഡന്റ് പറഞ്ഞു.