ADVERTISEMENT

ചാലക്കുടി∙ പോട്ടയിൽ നിന്നാരംഭിച്ചു പനമ്പിള്ളി ഗവ. കോളജിനു മുൻപിലൂടെ കടന്നു പോകുന്ന റോഡിന്റെ  വീതി വർധിപ്പിക്കുന്നതിനെതിരെ പരാതി പ്രവാഹം. നഗരസഭ മാസ്റ്റർപ്ലാൻ നിർദേശങ്ങളുടെ വിചാരണയ്ക്കിടെയാണ് പദ്ധതിക്കെതിരെ എതിർപ്പുയർന്നത്. 2, 3, 4, 5 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡ് 28 മീറ്റർ വീതിയിൽ വികസിപ്പിക്കാനാണ് പ്ലാനിലെ നിർദേശം.

ഇതു നടപ്പാക്കിയാൽ നൂറു കണക്കിനു വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് പരാതി. പ്രത്യേക സോണുകൾ രൂപീകരിക്കുന്നതിന് എതിരെയും ഒട്ടേറെ പരാതികൾ ലഭിച്ചു. ഇന്ന് 10നു 7,8 വാർഡുകൾ, 11നു 9,10  വാർഡുകൾ, 2നു11,12 വാർഡുകൾ, 3ന് 13–ാം വാർഡ്, നാളെ 10നു 14 മുതൽ 18 വരെ വാർഡുകൾ, 11നു 19, 20, 21 വാർഡുകൾ, 2നു 22, 23 വാർഡുകൾ, 3നു 24, 25 വാർഡുകൾ, 24നു 10നു 26–ാം വാർഡ്,

11നു 27, 28 വാർഡുകൾ, 2നു  29–ാം വാർഡ്, 3നു 30–ാം വാർഡ്, 25നു 10നു 31, 32 വാർഡുകൾ,11നു 33, 34 വാർഡുകൾ 3നു 36–ാം വാർഡ് എന്നിങ്ങനെയാണ് വിചാരണ നടക്കുക. ഓരോ വാർഡിലെയും പരാതിക്കാരെ തപാൽ വഴി അറിയിച്ചിരുന്നു. അപേക്ഷ നൽകിയതിന്റെ രസീതുമായി എത്തണമെന്നു നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com