നഗരസഭാ പാർക്ക് തുറക്കാത്തതിൽ പ്രതിഷേധം ഉയരുന്നു, എന്ന് തുറക്കും പാർക്ക് ?
ഇരിങ്ങാലക്കുട ∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടച്ചിട്ടും നഗരസഭയുടെ കുട്ടികളുടെ റിപ്പബ്ലിക് പാർക്ക് തുറക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർക്കിലെത്തി വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നഗരത്തിലെ

ഇരിങ്ങാലക്കുട ∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടച്ചിട്ടും നഗരസഭയുടെ കുട്ടികളുടെ റിപ്പബ്ലിക് പാർക്ക് തുറക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർക്കിലെത്തി വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നഗരത്തിലെ മറ്റു പാർക്കുകളും തിയറ്ററുകളും തുറന്നെങ്കിലും നഗരസഭാ പാർക്ക് തുറന്നിട്ടില്ല. നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമാണ് അയ്യങ്കാവ് മൈതാനവും പാർക്കും.
കഴിഞ്ഞ ഡിസംബറിൽ വ്യാപനം കുറഞ്ഞ സമയത്ത് പാർക്ക് തുറക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ശുചീകരണം പൂർത്തിയാക്കി. പാർക്കിലെ കത്താത്ത ബൾബുകൾ മാറ്റിയിട്ടു. എന്നാൽ ജനുവരിയിൽ വീണ്ടും കോവിഡ് എത്തിയതോടെ ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ 2 ഭരണസമിതികളുടെ കാലത്തായി 28 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരണം നടത്തിയിരുന്നു. തുരുമ്പെടുത്ത കളിയുപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു. ഇരിപ്പിടങ്ങളിൽ ചായം പൂശി.
രാത്രി സമയത്തെ വെളിച്ച കുറവ് പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്കും സ്ഥാപിച്ചു. പാർക്കിലെ മരങ്ങളിൽ നിന്ന് വീഴുന്ന ഇലകൾ വളമാക്കി മാറ്റുന്നതിനായി തുമ്പൂർമുഴി മാതൃകയിൽ മുള കൊണ്ട് സംസ്‌ക്കരണ യൂണിറ്റുകൾ ഒരുക്കിയിട്ടുണ്ട്. കളി ഉപകരണങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പാർക്ക് 2 ആഴ്ചയ്ക്കുള്ളിൽ തുറക്കുമെന്നും പാർക്കിനുള്ളിലെ കെട്ടിടത്തിൽ വായനശാല ഒരുക്കുമെന്നും നഗരസഭ അധ്യക്ഷ സോണിയ ഗിരി അറിയിച്ചു.