ADVERTISEMENT

തൃശൂർ∙ കേരളത്തിന്റെ കാഴ്ചകളുടെയും സംസ്കാരങ്ങളുടെയും കൊച്ചു പതിപ്പ്; സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ ആരംഭിച്ച  ‘എന്റെ കേരളം’ മെഗാ പ്രദർശന–വിപണനമേള പേരുപോലെ തന്നെ കേരളീയം. കേരളത്തിലെ പ്രകൃതിയും വിനോദയാത്രയും വിഷയമായ ‘കേരളത്തെ അറിയാൻ’ എന്ന പവലിയനിലേക്കാണു പ്രവേശനം. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ തീം പവലിയനിൽ നാടിന്റെ ചരിത്രം, നേട്ടങ്ങൾ, ഭാവിയിലേക്കുള്ള ചുവടുവയ്പുകൾ എന്നിവ കാണാം.

കിഫ്ബിയുടെ പ്രത്യേക പവലിയനും ഉണ്ട്. സർക്കാരിന്റെ ഒട്ടുമിക്ക വകുപ്പുകളെയും സേവനങ്ങളെയും കുറിച്ച് ഇവിടെ നിന്നറിയാം. റോബട്ടിക്സ് മുതൽ  ത്രീഡി പ്രിന്റിങ് ടെക്നോളജി വരെ ഉൾപ്പെടുത്തിയ ടെക്നോളജി പവലിയനിൽ ഇവ നേരിട്ടറിയാനും അനുഭവിക്കാനും അവസരമുണ്ട്. തൃശൂർ ഗവ.എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണു പവലിയൻ ഒരുക്കിയിരിക്കുന്നത്. ക‌ൃഷിവകുപ്പ് കാർഷിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ആദിവാസി കർഷകരുടെ തനതു കാർഷിക വിഭവങ്ങളാണു മറ്റൊരാകർഷണം. തേൻ മുതൽ കാട്ടിഞ്ചി വരെയുള്ളവ ഇതിലുണ്ട്. അറുപതിലധികം പഴവർഗങ്ങൾ വിൽപനയ്ക്കുണ്ട്. കുടുംബശ്രീ മിഷന്റെ സ്റ്റാളുകൾ, ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ വിദ്യാർഥികളും ചിൽഡ്രൻസ് ഹോം അന്തേവാസികളും നിർമിച്ച കരകൗശല വസ്തുക്കളുടെ വിപണി ഇവയുമുണ്ട്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർ നിർമിച്ച ചവിട്ടികൾ, കുട, മെഴുകുതിരി, അച്ചാറുകൾ, ചെടികൾ, പേപ്പർ പേനകൾ എന്നിവയും വാങ്ങാം.

പ്രൗഢിയോടെ ഘോഷയാത്ര

‘എന്റെ കേരളം’  മേളയുടെ ഉദ്ഘാടനത്തിനു നഗരത്തിൽ നടന്ന ഘോഷയാത്രയിൽ തെയ്യം, കാവടി, കാളകളി കലാരൂപങ്ങളും ബാൻഡ് മേളം, കുട്ടികളുടെ റോളർ സ്‌കേറ്റിങ് എന്നിവയും അകമ്പടിയായി. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, എംഎൽഎമാരായ എ.സി.മൊയ്തീൻ, ഇ.ടി.ടൈസൺ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, മേയർ എം.കെ.വർഗീസ്, കലക്ടർ ഹരിത വി.കുമാർ എന്നിവർ പങ്കെടുത്തു. 

മേളയിൽ ഇന്ന്: കഥാപ്രസംഗം: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (ഹർഷകുമാർ) 4,.30 ജോബ് കുര്യന്റെ മ്യൂസിക് ഷോ 7.00.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com