പിടിയിലായതോടെ സ്വന്തം ബൈക്കാണെന്ന് പൊലീസിനോട്; വിശദ പരിശോധനയിൽ കുടുങ്ങി
കൊരട്ടി ∙ മോഷ്ടിച്ച ബൈക്കിൽ കറങ്ങുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പാണക്കാട് സ്വദേശി പാലേരി ഫായിസ് ഫവാസ് (18) ആണു ജില്ലാ അതിർത്തിയിലെ പൊങ്ങത്ത് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ടു വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും ഇന്ധനം തീർന്നു കുടുങ്ങുകയായിരുന്നു. ഇന്നലെ രാവിലെ 7നാണു

കൊരട്ടി ∙ മോഷ്ടിച്ച ബൈക്കിൽ കറങ്ങുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പാണക്കാട് സ്വദേശി പാലേരി ഫായിസ് ഫവാസ് (18) ആണു ജില്ലാ അതിർത്തിയിലെ പൊങ്ങത്ത് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ടു വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും ഇന്ധനം തീർന്നു കുടുങ്ങുകയായിരുന്നു. ഇന്നലെ രാവിലെ 7നാണു സംഭവം.
പിടിയിലായതോടെ സ്വന്തം ബൈക്ക് ആണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശദ പരിശോധനയിൽ വേങ്ങര സ്വദേശിനിയുടെ പേരിലുള്ള ബൈക്കാണെന്നു പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 8നാണ് ബൈക്ക് മോഷണം പോയത്. ബൈക്കിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഫായിസ് തിരികെ മടങ്ങുകയായിരുന്നെന്നു പൊലീസ് പറയുന്നു. യുവാവിനെ എസ്എച്ച്ഒ ബി.കെ. അരുണിനു നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.