സൈക്കിൾ മോഷണം പോയതിൽ വിഷമിച്ച സുഹൈലിന് പൊലീസ് ഇടപെട്ട് പുതിയ സൈക്കിൾ വാങ്ങി നൽകി
വലപ്പാട്∙ സൈക്കിൾ മോഷണം പോയതിൽ വിഷമിച്ച സുഹൈലിനു (18) പൊലീസ് ഇടപെട്ട് 9,500 രൂപ വിലയുള്ള പുതിയ സൈക്കിൾ വാങ്ങി നൽകി. കഴിഞ്ഞ മേയ് 30നു തളിക്കുളത്ത് ജ്വല്ലറിയോട് ചേർന്ന് സൈക്കിൾ വച്ച് വാടാനപ്പള്ളി അൽനൂർ ഐടിസിയിൽ പോയ സുഹൈൽ ക്ലാസ് കഴിഞ്ഞു തിരിച്ചുവന്നപ്പോൾ സൈക്കിൾ കാണാതായി. പരാതി കിട്ടിയ പൊലീസ് സിസിടിവി

വലപ്പാട്∙ സൈക്കിൾ മോഷണം പോയതിൽ വിഷമിച്ച സുഹൈലിനു (18) പൊലീസ് ഇടപെട്ട് 9,500 രൂപ വിലയുള്ള പുതിയ സൈക്കിൾ വാങ്ങി നൽകി. കഴിഞ്ഞ മേയ് 30നു തളിക്കുളത്ത് ജ്വല്ലറിയോട് ചേർന്ന് സൈക്കിൾ വച്ച് വാടാനപ്പള്ളി അൽനൂർ ഐടിസിയിൽ പോയ സുഹൈൽ ക്ലാസ് കഴിഞ്ഞു തിരിച്ചുവന്നപ്പോൾ സൈക്കിൾ കാണാതായി. പരാതി കിട്ടിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷിച്ചുവെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല.
സുഹൈലിന്റെ ജീവിതാവ്സ്ഥ അറിഞ്ഞ് വിഷമം തോന്നിയ പ്രൊബേഷനറി എസ്ഐ അരുൺ മോഹൻ, ഭാരത് സൈക്കിൾ എംപോറിയത്തിന്റെയും പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ 1994 ബാച്ച് വിദ്യാർഥി കൂട്ടായ്മയുടെയും സഹായത്തോടെ പുതിയ സൈക്കിൾ വാങ്ങി സുഹൈലിനു കൈമാറി. തളിക്കുളം കൈതക്കൽ തെരുവിൽവീട്ടിൽ സുലൈമാന്റെ ഏകമകനാണ് സുഹൈൽ.