കായ വാങ്ങി, തൊലികളഞ്ഞ്, അരിഞ്ഞ്, എണ്ണയിൽ വറുത്ത്, പായ്ക്കറ്റിൽ നിറച്ച്, ക്ഷമയോടെ വിറ്റുതീർത്തു കിട്ടിയ പണം ഈ വിദ്യാർഥികൾ പങ്കിട്ടില്ല. പകരം, ഈ പണമുപയോഗിച്ച് സഹപാഠിയുടെ അച്ഛനൊരു തട്ടുകട നിർമിച്ചു നൽകി.. തൃപ്രയാർ ∙ നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായ വാങ്ങി, തൊലികളഞ്ഞ്, അരിഞ്ഞ്, എണ്ണയിൽ വറുത്ത്, പായ്ക്കറ്റിൽ നിറച്ച്, ക്ഷമയോടെ വിറ്റുതീർത്തു കിട്ടിയ പണം ഈ വിദ്യാർഥികൾ പങ്കിട്ടില്ല. പകരം, ഈ പണമുപയോഗിച്ച് സഹപാഠിയുടെ അച്ഛനൊരു തട്ടുകട നിർമിച്ചു നൽകി..

തൃപ്രയാർ ∙ നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ വറുത്തെടുത്ത ഉപ്പേരിയുടെ സ്വാദ് മറ്റൊരിടത്തും കിട്ടില്ല. കാരണം, ആവോളം നന്മയിൽ ചാലിച്ചെടുത്തു വറുത്ത‍ുകൂട്ടിയതാണ് അവരുടെ ഉപ്പേരി. ഏകദേശം 200 കിലോ ഉപ്പേരി കഷ്ടപ്പെട്ടു വറുത്തെടുത്തു വിൽപന നടത്തി സ്വരുക്കൂട്ടിയ പണമുപയോഗിച്ച് ഈ വിദ്യാർഥികൾ തങ്ങളുടെ സഹപാഠിയുടെ അച്ഛനു ഓണസമ്മാനമായി നൽകിയതു തട്ടുകടയെന്ന ജീവിതമാർഗം. തൃപ്രയാർ പാടത്തിപ്പറമ്പിൽ രാജനു തട്ടുകട നിർമിച്ചു നൽകാനുള്ള പണം സ്വരൂപിക്കാൻ വേണ്ടിയാണു വിദ്യാർഥിസംഘം ഉപ്പേരി ചാലഞ്ച് നടത്തിയത്.

ADVERTISEMENT

തൃശൂരിലെ അശ്വതി ഹോട് ചിപ്സിൽ പോയി കായ തൊലി കളഞ്ഞ് അരിഞ്ഞു വാങ്ങിയതും ശരിയായ പാകത്തിൽ വറുത്തു കോരിയതും പായ്ക്കറ്റിലാക്കി സീൽ ചെയ്തതും വിൽപന നടത്തിയതുമൊക്കെ വിദ്യാർഥികൾ തന്നെ. കിലോയ്ക്ക് 450 രൂപ വീതം ഈടാക്കി 200 കിലോ ഉപ്പേരി വിറ്റു. ലഭിച്ച പണമുപയോഗിച്ചു തട്ടുകടയൊരുക്കി. കടയിലേക്കാവശ്യമായ പാചകവാതക കണക്‌ഷൻ, ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ തുടങ്ങിയ സാമഗ്രികളെല്ലാം ഒരുക്കി. ചായ, കാപ്പി, കടികൾ, കറികൾ തുടങ്ങിയവ വിൽക്കാൻ വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തു. കുട്ടികൾ തന്നെ പെയിന്റടിച്ചു കട മനോഹരമാക്കുകയും വിൽപന സാധനങ്ങൾ ക്രമീകരിക്കുകയും ചെയ്തു.

നാട്ടിക എസ്എൻ കോളജിൽ നടന്ന ഓണ പ്രദർശന മേളയിലൂടെയായിരുന്നു ഉപ്പേരിയുടെ വിൽപന നടത്തിയത്. പ്രിൻസിപ്പൽ ജയാ ബിനി, പ്രോഗ്രാം ഓഫിസർ ശലഭ ശങ്കർ തുടങ്ങിയവരെ സാക്ഷിയാക്കി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ആദ്യ വിൽപന നടത്തി തുടക്കമിടുകയും ചെയ്തു. ഇന്നു വൈകിട്ടു 3നു കോ–ഓർഡിനേറ്റർ എം.വി. പ്രതീഷ് കട ഉദ്ഘാടനം ചെയ്യും. ഇതു കഴിഞ്ഞാലും കുട്ടികൾക്കു വിശ്രമമില്ല. മറ്റൊരു സഹപാഠിക്കു വീടു നിർമിച്ചു നൽകാനായി ബിരിയാണി ചാലഞ്ചിന് ഒരുങ്ങുകയാണിവർ. 50 ബിരിയാണിക്കുള്ള ഓർഡർ ലഭിച്ചു കഴിഞ്ഞു.