പ്രീതം മേനോനും സംഘവും ഒന്നര മാസത്തിനിടെ നടത്തിയ രണ്ട് പർവതാരോഹണങ്ങൾ. ആദ്യത്തേത് ഹിമാചലിലെ ഫ്രണ്ട്ഷിപ് പീക്ക്. ദൗത്യം വിജയിച്ചു. രണ്ടാമത്തേത് ലഡാക്കിലെ മെൻടോക് പീക്ക്. അവിടെ സംഭവിച്ചത്.. തൃശൂർ ∙ 17,346 അടി ഉയരെ, മണ‍ാലിയിലെ ഫ്രണ്ട്ഷിപ് പർവതത്തിന്റെ നെറുകയിൽ ദേശീയ പതാക നാട്ടി താഴേക്കിറക്കം

പ്രീതം മേനോനും സംഘവും ഒന്നര മാസത്തിനിടെ നടത്തിയ രണ്ട് പർവതാരോഹണങ്ങൾ. ആദ്യത്തേത് ഹിമാചലിലെ ഫ്രണ്ട്ഷിപ് പീക്ക്. ദൗത്യം വിജയിച്ചു. രണ്ടാമത്തേത് ലഡാക്കിലെ മെൻടോക് പീക്ക്. അവിടെ സംഭവിച്ചത്.. തൃശൂർ ∙ 17,346 അടി ഉയരെ, മണ‍ാലിയിലെ ഫ്രണ്ട്ഷിപ് പർവതത്തിന്റെ നെറുകയിൽ ദേശീയ പതാക നാട്ടി താഴേക്കിറക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീതം മേനോനും സംഘവും ഒന്നര മാസത്തിനിടെ നടത്തിയ രണ്ട് പർവതാരോഹണങ്ങൾ. ആദ്യത്തേത് ഹിമാചലിലെ ഫ്രണ്ട്ഷിപ് പീക്ക്. ദൗത്യം വിജയിച്ചു. രണ്ടാമത്തേത് ലഡാക്കിലെ മെൻടോക് പീക്ക്. അവിടെ സംഭവിച്ചത്.. തൃശൂർ ∙ 17,346 അടി ഉയരെ, മണ‍ാലിയിലെ ഫ്രണ്ട്ഷിപ് പർവതത്തിന്റെ നെറുകയിൽ ദേശീയ പതാക നാട്ടി താഴേക്കിറക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീതം മേനോനും സംഘവും ഒന്നര മാസത്തിനിടെ നടത്തിയ രണ്ട് പർവതാരോഹണങ്ങൾ. ആദ്യത്തേത് ഹിമാചലിലെ ഫ്രണ്ട്ഷിപ് പീക്ക്. ദൗത്യം വിജയിച്ചു. രണ്ടാമത്തേത് ലഡാക്കിലെ മെൻടോക് പീക്ക്. അവിടെ സംഭവിച്ചത്..

തൃശൂർ ∙ 17,346 അടി ഉയരെ, മണ‍ാലിയിലെ ഫ്രണ്ട്ഷിപ് പർവതത്തിന്റെ നെറുകയിൽ ദേശീയ പതാക നാട്ടി താഴേക്കിറക്കം തുടങ്ങുമ്പോൾ തന്നെ പ്രീതം മേനോൻ അടുത്ത ദൗത്യത്തിനു മനസ്സിൽ കൊടിനാട്ടിയിരുന്നു; ലഡാക്കിലെ മെൻടോക്ക് പർവതം. താരതമ്യേന സൗഹൃദ ഭാവത്തിലുള്ള ഫ്രണ്ട്ഷിപ് പീക്ക് പോലെയല്ല മെൻടോക്ക്. 20,834 അടിയാണ് ഉയരം. കാലാവസ്ഥ മണാലിയേക്കാൾ ദുഷ്കരം.

ഫ്രണ്ട്ഷിപ് പീക്കിനു മുകളിൽ ദേശീയ പതാകയുമായി പ്രീതം മേനോൻ.
ADVERTISEMENT

മഞ്ഞിൽ പൊതിഞ്ഞ മണൽക്കൂന പോലെ ഉറപ്പില്ലാതെയാണു പർവതത്തിന്റെ നിൽപ്. കാൽ വയ്ക്കുന്നിടം ഇളകാനും നിലതെറ്റി താഴേക്കു പതിക്കാനും എളുപ്പം. എങ്കിലും മെൻടോക്ക് ദൗത്യത്തിനിറങ്ങുമ്പോൾ തൃശൂർ വിയ്യൂർ സ്വദേശി പ്രീതം മേനോൻ പൂർണ ആത്മവിശ്വാസത്തിലായിര‍ുന്നു. 14 വർഷത്തെ അനുഭവസമ്പത്ത് തന്നെയും സംഘത്തെയും തുണയ്ക്കുമെന്നു പ്രീതം ഉറച്ചു വിശ്വസിച്ചു. പിന്നീടെന്തു സംഭവിച്ചു? ആ കഥയിങ്ങനെ:

മണാലിയിൽ തുടക്കം

ഫ്രണ്ട്ഷിപ് പീക്ക് കീഴടക്കിയ ശേഷം ആവോളം വിശ്രമിച്ച് ആരോഗ്യം വീണ്ടെടുത്താണു പ്രീതം മേനോൻ ലഡാക്കിലേക്കു പുറപ്പെട്ടത്. ഹൈദരാബാദിലെ മലയാളി പർവതാരോഹകൻ ജിഷ്ണു വാരിയർ ആയിരുന്നു പങ്കാളി. കഴിഞ്ഞ ഓഗസ്റ്റ് 10നു മണാലിയിൽ നിന്നു ലഡാക്കിലേക്ക് ഒരു ദിവസത്തെ മുഴുനീള യാത്രയ്ക്കൊടുവിലാണു സോമൊറീറി തടാകക്കരയിലെത്തിയത്. ലഡാക്കിൽ ഏകദേശം 15,000 ഓളം അടി ഉയരത്തിലാണിവിടം. അൽപമകലെ മെൻടോക്ക് പർവതം മഞ്ഞുമൂടി നിൽക്കുന്നതു കാണാം. ടിബറ്റൻ അതിർത്തി മേഖലയായ കർസോക്കിൽ നിന്നു പർവതാരോഹണം തുടങ്ങാൻ ഇരുവരും തീരുമാനിച്ചു.

ലഡാക്ക് സ്വദേശിയായ ഉറുഗ്വാൻ എന്ന സഹായിയെ ഒപ്പംകൂട്ടി. സാധനങ്ങൾ ചുമക്കാനും ഭക്ഷണം തയാറാക്കാനും ഉറുഗ്വാൻ തുണച്ചു. ഓഗസ്റ്റ് 12ന് കർസോക്കിലെത്തി ക്യാംപ് ചെയ്തു. ഹൈ ക്യാംപിലേക്കു ടെന്റും മറ്റും സാധനങ്ങളും കയറ്റാൻ കുതിരകളുടെ സഹായം വേണം. ഇവയെ നേരത്തെ ഏർപ്പാടാക്കിയിരുന്നെങ്കിലും സമയത്തെത്തിയില്ല. ദൗത്യം പ്രതിസന്ധിയിലായി.

ADVERTISEMENT

കുതിരകളുടെ വരവ്

കർസോക്കിൽ നിന്ന് 7 കിലോമീറ്റർ തിരികെ നടന്നു പ്രീതം മേനോൻ തടാക തീരത്തു മടങ്ങിയെത്തി. കുതിരകളെ കൂട്ടി വീണ്ടും കർസോക്കിലേക്ക്. 13നു രാവിലെ 11.30ന് കുതിരകളുടെ മേലെ സാധനങ്ങൾ കയറ്റി. 17,000 അടി ഉയരെയാണു ഹൈ ക്യാംപ്. കുതിരകൾ സാധനങ്ങൾ ചുമന്നു പിന്നാലെ നടന്നു, പ്രീതവും ജിഷ്ണുവും ഉറുഗ്വാനും മുൻപേയും. ക്യാംപിലെത്തുമ്പോൾ വൈകിട്ട് 5.30 ആയി. മെൻടോക്കിന്റെ മടിത്തട്ടാണത്. ഉയരെ പർവതത്തിന്റെ തലപ്പൊക്കം കാണാം.

അന്നു രാത്രി ടെന്റിൽ വിശ്രമിച്ചു. താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസാണ്. 14നു പുലർച്ചെ 1 മണിക്കു പർവത തലപ്പത്തേക്കു യാത്ര തുടങ്ങി. കയറ്റം 4 മണിക്കൂർ പിന്നിട്ടപ്പോഴേക്കും പ്രീതം മേനോന് ശ്വാസതടസ്സം പോലെ തോന്നി. കഴിഞ്ഞ 14 വർഷത്തിനിടെ എണ്ണമറ്റ പർവതാരോഹണ ദൗത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ബുദ്ധിമുട്ട് ആദ്യം.

ഏതാനും മീറ്ററുകൾ മുകളിൽ പർവതത്തിന്റെ നെറുകയാണ്. പക്ഷേ, ഒരടിവയ്ക്കാൻ പോലും പറ്റാത്തപോലെ. പർവത മുകളിൽ ആരോഹകർക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഹൈപോക്സിയ എന്ന അവസ്ഥയാണെന്നു സംശയം തോന്നിയതോടെ പ്രീതം ദൗത്യം അവസാനിപ്പിച്ചു. ഉറുഗ്വാന്റെ സഹായത്തോടെ ദൗത്യം തുടരാൻ ജിഷ്ണുവിനു മാർഗനിർദേശം നൽകി. എന്നാൽ, കടുത്ത മഞ്ഞുവീഴ്ച തുടങ്ങിയതോടെ അവരും ദൗത്യം ഉപേക്ഷിക്കാൻ നിർബന്ധിതരായി.

ADVERTISEMENT

കയ്യകലെ ദൗത്യനഷ്ടം

കുതിരകളുടെ ദേഹത്തു ചാരിയാണു പ്രീതം മേനോൻ ബേസ് ക്യാംപിൽ തിരികെ എത്തിയത്. കഴിയാവുന്നത്ര വേഗം കർസോക്കിലെ ആർമി ക്ലിനിക്കിൽ എത്തി. ഡോക്ടറുടെ പരിശോധനയിൽ ഹൈപോക്സിയ തന്നെയെന്ന‍ു കണ്ടെത്തി. ആൾറ്റിറ്റ്യൂഡ് സിക്നെസിന്റെ ലക്ഷണങ്ങളും കണ്ടു. യഥാസമയം ദൗത്യം ഉപേക്ഷിച്ചതു ഗുണംചെയ്തെന്നും ഡോക്ടർ വിലയിരുത്തി. ഇതോടെ ക്ലിനിക്കിൽ ഒരു ദിവസത്തെ വിശ്രമം. രണ്ടോ മൂന്നോ ദിവസത്തിനൊടുവിൽ ആരോഗ്യം പൂർണമായി വീണ്ടെടുത്തു നാട്ടിൽ മടങ്ങിയെത്തിയതോടെ പ്രീതം മേനോൻ ഉറപ്പിച്ചു: വീണ്ടും ലഡാക്കിലേക്കു പോകണം, മെൻടോക്ക് കീഴടക്കണം.

പ്രീതം മേനോന്റെ 5 പ്രധാന പർവതാരോഹണങ്ങൾ

1. മുൾഖില, ലഹൗൾ സ്പിറ്റി  (6517 മീറ്റർ )

2. യൂനം പീക്ക്, ലേ  (6110 മീറ്റർ ) 

3. ഗോലപ് കാങ്ഗ്രി, ലഡാക്ക്  (5900 മീറ്റർ ) 

4. സ്റ്റോക്ക് കാങ്ഗ്രി, ലഡാക്ക്   (6153 മീറ്റർ )  

5. ഡിയോ ടിബ്ബ, ഹിമാചൽ  (6001 മീറ്റർ )