വോട്ടർപട്ടിക- ആധാർ ബന്ധിപ്പിക്കൽ: പങ്കാളിയായി ഔസേപ്പച്ചൻ
തൃശൂർ ∙ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തിൽ പങ്കാളിയായി. ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, തഹസിൽദാർ ടി.ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഔസേപ്പച്ചന്റെ കിഴക്കുംപാട്ടുകരയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ യജ്ഞത്തിൽ

തൃശൂർ ∙ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തിൽ പങ്കാളിയായി. ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, തഹസിൽദാർ ടി.ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഔസേപ്പച്ചന്റെ കിഴക്കുംപാട്ടുകരയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ യജ്ഞത്തിൽ പങ്കാളിയാക്കിയത്. പിറന്നാൾ ദിനമാണെന്ന് അറിയാതെയാണ് ഇവരെത്തിയത്. വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ച് വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ചു.
തുടർന്ന് വീട്ടിൽ സുഹൃത്തുക്കളും സംഗീത പ്രേമികളും ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് എല്ലാ താലൂക്കു കളിലും വില്ലേജ് ഓഫിസുകളിലും ഒരുക്കിയിട്ടുള്ള ഹെൽപ് ഡെസ്‌ക്കിൽ ഇലക്‌ഷൻ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകി അവ പരസ്പരം ബന്ധിപ്പിക്കാം. ബൂത്ത് ലവൽ ഓഫിസർമാർ നേരിട്ട് വീടുകളിലെത്തിയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.