തൃശൂർ ∙ ലമെല്ലർ ഇക്തിയോസസ് എന്ന അപൂർവ ത്വക് രോഗത്തെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രോഗബാധിതരുടെ കൂട്ടായ്മ. ലോകാരോഗ്യ സംഘടന മുഖേന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് അംഗീകാരം നൽകേണ്ടതെന്നും ഇതിനായി എംപിമാർ മുഖേന അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു. ലക്ഷത്തിൽ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ലമെല്ലർ ഇക്തിയോസസ് എന്ന അപൂർവ ത്വക് രോഗത്തെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രോഗബാധിതരുടെ കൂട്ടായ്മ.       ലോകാരോഗ്യ സംഘടന മുഖേന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് അംഗീകാരം നൽകേണ്ടതെന്നും ഇതിനായി എംപിമാർ മുഖേന അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു. ലക്ഷത്തിൽ രണ്ടു പേർക്ക് എന്ന കണക്കിലാണ് ഈ അസുഖം ഉണ്ടാകുന്നത്.   ചില വീടുകളിൽ 2 പേർക്കു വരെ അസുഖമുണ്ട്.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ത്വക് രോഗ ചികിത്സയും മരുന്നുകൾ  വാങ്ങുന്നതും പ്രയാസമാണ്.    ചെലവ് താങ്ങാൻ ബുദ്ധിമുട്ടാണ്. അതിനാൽ സർക്കാർ തലത്തിൽ മരുന്നുകൾ ലഭ്യമാക്കണമെന്നും  ഇവർ ആവശ്യപ്പെടുന്നു. 

 ത്വക് വിണ്ട് അടർന്നു പോകുന്ന രോഗമായതിനാൽ വിരലടയാളം പതിപ്പിക്കേണ്ട ആധാർ, റേഷൻ കാർഡ് സേവനങ്ങൾക്ക് ലഭ്യമാകാനും പ്രയാസം നേരിടുന്നുണ്ട്. ഇതിനു പകരം സംവിധാനം ഏർപ്പെടുത്തണം. 

ADVERTISEMENT

ശക്തമായ ചൂടിൽ പുറത്തിറങ്ങി ജോലി ചെയ്യാൻ സാധിക്കില്ല. ത്വക് രോഗമായതിനാൽ അവഗണന നേരിടുന്ന അവസ്ഥയുമുണ്ട്. തൊഴിലെടുത്തു ജീവിക്കാൻ അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ, മലപ്പുറം, പാലക്കാട്‌, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള പ്രീതി വേലായുധൻ, ഫവാസ് മുന്നിയൂർ, സി.ഷിബിൻ, പി.മുഹമ്മദ് ഫഹീം, പി.ഫർസാന, ഷിയാസ്, മുർഷിദ, സുജിത് കണ്ണൂർ, ശിവദാസൻ എന്നീ അംഗങ്ങളാണ് തൃശൂരിൽ ഒത്തുചേർന്നത്.