എച്ചിപ്പാറയിലെ പേവിഷബാധ; 250 പശുക്കൾക്ക് വാക്സീൻ
എച്ചിപ്പാറ ∙ പേവിഷബാധയ്ക്കെതിരെ എച്ചിപ്പാറ, ചിമ്മിനി മേഖലയിൽ മെഗാ വാക്സിനേഷൻ ക്യാംപിലൂടെ 250 പശുക്കൾക്ക് വാക്സീൻ നൽകി. ജില്ലാ മൃഗ സംരക്ഷണ വകുപ്പും വരന്തരപ്പിള്ളി പഞ്ചായത്തും നേതൃത്വം നൽകി. ഉടമസ്ഥർ ഉള്ളതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ പശുക്കൾക്കാണു വാക്സീൻ നൽകിയത്. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന

എച്ചിപ്പാറ ∙ പേവിഷബാധയ്ക്കെതിരെ എച്ചിപ്പാറ, ചിമ്മിനി മേഖലയിൽ മെഗാ വാക്സിനേഷൻ ക്യാംപിലൂടെ 250 പശുക്കൾക്ക് വാക്സീൻ നൽകി. ജില്ലാ മൃഗ സംരക്ഷണ വകുപ്പും വരന്തരപ്പിള്ളി പഞ്ചായത്തും നേതൃത്വം നൽകി. ഉടമസ്ഥർ ഉള്ളതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ പശുക്കൾക്കാണു വാക്സീൻ നൽകിയത്. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കളെ കെട്ടിയിട്ട് കുത്തിവയ്പു നടത്തി. ജില്ലാ ചീഫ് മൃഗസംരക്ഷണ ഓഫിസർ ഡോ.ലത മേനോന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി മൃഗാശുപത്രിയിലെ ഡോ.എസ്.ദേവി, വരന്തരപ്പിള്ളി,
പറപ്പൂക്കര, തൃക്കൂർ, ചെങ്ങാലൂർ, നെന്മണിക്കര അസിസ്റ്റന്റ് ഫീൽഡ് ഓഫിസർമാരും ജീവനക്കാരുമാണ് വാക്സീൻ യജ്ഞത്തിൽ പങ്കാളികളായത്. ഇവിടെ പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ 7 വളർത്തു മൃഗങ്ങൾ ചത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, പഞ്ചായത്തംഗം അഷറഫ് ചാലിയത്തൊടി, ചിമ്മിനി വൈൽഡ് ലൈഫ് സെക്‌ഷൻ ഓഫിസർ വി.ആർ. ബോസ് തുടങ്ങിയവർ നേതൃത്വം നൽകി.