രണ്ട് സ്കൂളുകൾ ഒരുതുണ്ടു ഭൂമിയില്ലാതെ നൂറാമാണ്ടിലേക്ക്; അക്ഷരമുറ്റം, ആരാന്റെ മണ്ണിൽ
ഒരു സ്കൂളിനു പ്രായം 97. മറ്റൊന്നിന് 91.നൂറ്റാണ്ടിനരികിലെത്തിയിട്ടും ശ്രീനാരായണപുരം പഞ്ചായത്തിലെ ഈ സ്കൂളുകൾക്ക് സ്വന്തമല്ല, ഒരു തരി മണ്ണും കെട്ടിടവും കൊടുങ്ങല്ലൂർ ∙ കെട്ടിടം നിർമിക്കാൻ പദ്ധതിയുമായി സ്കൂൾ അധികൃതർ ജനപ്രതിനിധികളെ സമീപിച്ചാൽ ചോദിക്കും: സ്വന്തമായുണ്ടോ, ഒരു തുണ്ടെങ്കിലും ഭൂമി? ഇല്ല സർ.

ഒരു സ്കൂളിനു പ്രായം 97. മറ്റൊന്നിന് 91.നൂറ്റാണ്ടിനരികിലെത്തിയിട്ടും ശ്രീനാരായണപുരം പഞ്ചായത്തിലെ ഈ സ്കൂളുകൾക്ക് സ്വന്തമല്ല, ഒരു തരി മണ്ണും കെട്ടിടവും
കൊടുങ്ങല്ലൂർ ∙ കെട്ടിടം നിർമിക്കാൻ പദ്ധതിയുമായി സ്കൂൾ അധികൃതർ ജനപ്രതിനിധികളെ സമീപിച്ചാൽ ചോദിക്കും: സ്വന്തമായുണ്ടോ, ഒരു തുണ്ടെങ്കിലും ഭൂമി? ഇല്ല സർ. വാടകയ്ക്കാണ്. പിന്നെങ്ങനെ ഫണ്ട് അനുവദിക്കും? ഇത് ശ്രീനാരായണപുരം പഞ്ചായത്തിലെ പനങ്ങാട് നോർത്ത് എൽപി സ്കൂളും ആമണ്ടൂർ ഗവ. മാപ്പിള എൽപി സ്കൂളും. പ്രദേശത്തെ നിർധനരായ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ പള്ളിക്കൂട ങ്ങൾ.
പനങ്ങാട് നോർത്ത് എൽപി സ്കൂൾ 91 വർഷവും ആണ്ടൂർ ഗവ. മാപ്പിള എൽപി സ്കൂൾ 97 വർഷവും പിന്നിട്ടെങ്കിലും ഇന്നും സ്വന്തമായി സ്ഥലമില്ലാത്ത സ്കൂളുകളാണിത്. സ്വന്തം സ്ഥലമില്ലാത്തതിനാൽ എംഎൽഎയും എംപിയും വാഗ്ദാനം ചെയ്യുന്ന കെട്ടിടം പോലും നിർമിക്കാൻ കഴിയുന്നില്ല. 1931ൽ തുടങ്ങിയതാണ് പനങ്ങാട് നോർത്ത് എൽപി സ്കൂൾ. ദേശീയ പാതയിൽ അഞ്ചാംപരത്തിയിൽ നിന്നു 500 മീറ്റർ പടിഞ്ഞാറു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
രണ്ടു സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുറവാണെങ്കിലും പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ തിളക്കമാർന്ന പ്രവർത്തനമാണ് രണ്ടു വിദ്യാലയങ്ങളും കാഴ്ചവയ്ക്കുന്നത്. ശ്രീനാരായണപുരം പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂളുകൾ. ഗവ. മാപ്പിള എൽപി സ്കൂൾ പള്ളി വക സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് വർഷം തോറും വാടക നൽകുന്നുണ്ട്. ഇതിനാൽ തരക്കേടില്ലാത്ത കെട്ടിടമാണ് സ്കൂളിന്റേത്.
എന്നാൽ, പാപ്പിനിവട്ടം നോർത്ത് എൽപി സ്കൂളിന്റെ സ്ഥിതി വിഭിന്നമാണ്. സ്വന്തം കെട്ടിടം അല്ലാത്തതിനാൽ അറ്റകുറ്റപ്പണി പോലും ചെയ്യാനാകുന്നില്ല. . കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളുകൾക്കു സ്വന്തമായി സ്ഥലം ലഭിച്ചാൽ മാത്രമേ മികവാർന്ന പ്രവർത്തനത്തിലേക്ക് സ്കൂളിന് ഉയരാനാകൂ. സ്കൂൾ വികസന സമിതികൾ യോഗം ചേരാറുണ്ടെങ്കിലും സ്ഥലം കണ്ടെത്താതെ വികസനം യാഥാർഥ്യമാകില്ല.