തൃശൂർ ∙ ചേരികളിലും ജയിലുകളിലും കഴിയുന്നവരുടെ ഇടയിലേക്ക് സ്നേഹസന്ദേശവുമായി എത്താൻ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മലയാളി യുവാവ് അൾത്താരയിൽ കുർബാന അർപ്പണത്തിലേക്ക്. കോലഴി തിരൂർ നീലങ്കാവിൽ സിനോജ് ആണ് കഴിഞ്ഞ ദിവസം വൈദികനായി അഭിഷിക്തനായത്. തിയോളജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ചേരികളിലും ജയിലുകളിലും കഴിയുന്നവരുടെ ഇടയിലേക്ക് സ്നേഹസന്ദേശവുമായി എത്താൻ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മലയാളി യുവാവ് അൾത്താരയിൽ കുർബാന അർപ്പണത്തിലേക്ക്. കോലഴി തിരൂർ നീലങ്കാവിൽ സിനോജ് ആണ് കഴിഞ്ഞ ദിവസം വൈദികനായി അഭിഷിക്തനായത്.

തിയോളജി പഠനത്തിന്റെ ഭാഗമായി റോമിലെത്തിയപ്പോഴാണ് 2016ൽ വത്തിക്കാൻ ടീമിന്റെ അംഗമാകുന്നത്. 2021 – 22 വർഷം ക്യാപ്റ്റനുമായി. ഫ്രാൻസിസ് മാർപാപ്പ ഒപ്പിട്ടു നൽകിയ ബാറ്റുമായി പോർച്ചുഗൽ, ഇംഗ്ലണ്ട്, കെനിയ, അർജന്റിന, മാൾട്ട എന്നീ രാജ്യങ്ങളിലെത്തി ക്ലബുകളുമായി കളിച്ചു. ചേരികളിലെ കുട്ടികളുമായും ജയിലിലെ അന്തേവാസികളുമായും ക്രിക്കറ്റ് കളിച്ചശേഷം അവർക്കു മാർപ്പാപ്പയുടെ സമ്മാനങ്ങളും നൽകും.

ADVERTISEMENT

അർജന്റീനയിൽ ലഹരിമരുന്നിന് അടിമപ്പെട്ട യുവാക്കളുമായി ബന്ധം സ്ഥാപിച്ചു മാറ്റിയെടുക്കാൻ ക്രിക്കറ്റ് കളിയിലൂടെ ശ്രമം നടത്തുകയും ചെയ്തു ഈ സംഘം. മറ്റു മതവിഭാഗങ്ങളുമായി മതാന്തര സംവാദത്തിനുള്ള അവസരമായും ഈ ക്രിക്കറ്റ് ടീമിനെ ഉപയോഗപ്പെടുത്താറുണ്ട്. വത്തിക്കാന്റെ കോൺഗ്രിഗേഷൻ ഓഫ് കൾചറിന്റെ കീഴിലാണ് ഈ ക്രിക്കറ്റ് ടീം.

സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നായിരുന്നു പേര്. ഇപ്പോൾ വത്തിക്കാൻ ക്രിക്കറ്റ് ടീം എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ പഠനം പൂർത്തിയാക്കിയെത്തി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽ നിന്നു വൈദികപട്ടം സ്വീകരിക്കുകയായിരുന്നു.