ഞാൻ വന്നതും ഒരാൾ സ്ഥാനമൊഴിഞ്ഞപ്പോഴാണ്; ഇനിയും പൂരപ്പറമ്പിൽ ഉണ്ടാകും: പെരുവനം
പെരുവനം ∙ അടുത്ത പൂരത്തിനും പൂരപ്പറമ്പിലുണ്ടാകുമെന്നും പാറമേക്കാവ് ഭഗവതിയുടെ തട്ടകത്തിലെ ഒരാളായി ജീവിക്കുമെന്നും പാറമേക്കാവ് ഇലഞ്ഞിത്തറ മേളം പ്രമാണി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട പെരുവനം കുട്ടൻ മാരാർ പറഞ്ഞു.ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നോ?24 വർഷം പ്രമാണിയായ ഒരാളെ നീക്കുന്നതിൽ

പെരുവനം ∙ അടുത്ത പൂരത്തിനും പൂരപ്പറമ്പിലുണ്ടാകുമെന്നും പാറമേക്കാവ് ഭഗവതിയുടെ തട്ടകത്തിലെ ഒരാളായി ജീവിക്കുമെന്നും പാറമേക്കാവ് ഇലഞ്ഞിത്തറ മേളം പ്രമാണി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നോ?
24 വർഷം പ്രമാണിയായ ഒരാളെ നീക്കുന്നതിൽ ഒരു തെറ്റുമില്ല. പുതിയ ആളുകൾ വരണമെന്നു പറയുന്നതും തെറ്റല്ല. ഇത്തരം പദവികളിൽ ഇരിക്കുന്ന എല്ലാവരും അത് ഏതു സമയത്തും നീക്കം ചെയ്യപ്പെടുമെന്നു പ്രതീക്ഷിച്ചു ജീവിക്കണം. ഇത് അവകാശമല്ല, മറിച്ചു ഭാഗ്യമാണ്. എനിക്കു പാറമേക്കാവ് ഭഗവതിയെ 46 കൊല്ലം സേവിക്കാൻ കഴിഞ്ഞതും പ്രമാണിയാകാൻ കഴിഞ്ഞതും ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണ്. അതിനു ദേവസ്വം എന്റെ കൂടെ നിൽക്കുകയും ചെയ്തു. ഏതു സമയത്തും അവർക്കു പുതിയ പ്രമാണിയെ നിയോഗിക്കാമായിരുന്നു. അതു ചെയ്യാതിരുന്നത് എന്നോടു കാണിച്ച സ്നേഹമാണ്. എനിക്കും കുടുംബത്തിനും ദേവസ്വം തന്ന സ്നേഹം മരണം വരെയും മറക്കാനാകില്ല.
തിരുവമ്പാടിയിൽ പ്രമാണിയായി പോകുമോ?
കലാകാരനെന്ന നിലയിൽ എനിക്ക് എവിടെ വേണമെങ്കിലും പോകാം. പൂരത്തിനു കാരമുക്ക് ഭഗവതിക്കു എത്രയോ കാലം ഞാൻ കൊട്ടിയിട്ടുണ്ട്. ഇത്തവണയും ഘടകപൂരത്തിനു കൊട്ടാൻ പോകുന്നതിൽ ഞാൻ മടി വിചാരിക്കില്ല. എന്നാൽ പാറമേക്കാവിനോടു സമ്മതം വാങ്ങി മാത്രമേ ഞാൻ തിരുവമ്പാടി ദേവസ്വത്തിലേക്കു പോകൂ. കാരണം എന്നെ ഞാനാക്കിയത് ഈ പൂരവും തുടർന്നു കിട്ടിയ മറ്റ് ഉത്സവങ്ങളുമാണ്. പലർക്കും കിട്ടാത്തൊരു ഭാഗ്യമാണിത്. ഇത്തവണ പൂര ദിവസം തന്നെ കൊല്ലത്ത് ഒരു ക്ഷേത്രത്തിൽ ഉത്സവത്തിനു വിളിച്ചിരുന്നു. എന്നാൽ ഞാൻ ഉണ്ടാകില്ലെന്നു പറഞ്ഞു. കാരണം, പൂരത്തിനു പൂരപ്പറമ്പിലുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം.
പുറത്താക്കിയതിൽ വേദനയുണ്ടോ?
പുറത്താക്കിയെന്നു പറയുന്നത് നിങ്ങളല്ലേ. പത്രക്കുറിപ്പിൽ ദേവസ്വം പറഞ്ഞതു കിഴക്കൂട്ട് അനിയൻ മാരാരുടെ ചിരകാലാഭിലാഷം മാനിക്കാനായി അദ്ദേഹത്തെ പ്രമാണിയാക്കിയെന്നാണ്. എന്നോടു പൂരത്തിനു വരരുതെന്നു പറഞ്ഞിട്ടില്ല. പല മേളത്തിനും ഞാൻ പ്രമാണം വഹിക്കുമ്പോൾ കിഴക്കൂട്ട് അനിയൻ മാരാർ കൂടെ കൊട്ടിയിട്ടുണ്ട്. ഇലഞ്ഞിത്തറ പ്രമാണം കിട്ടിയ വർഷം ഞാൻ അദ്ദേഹത്തെ വീട്ടിൽപോയി കൂടെ വരാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. പാറമേക്കാവിലെ ഏത് ആഘോഷത്തിനും വിളിച്ചാൽ ഞാൻ പോകുകയും കൊട്ടുകയും ചെയ്യും. ഞാൻ വന്നതും ഒരാൾ സ്ഥാനമൊഴിഞ്ഞപ്പോഴാണ്. അതു മറക്കരുതല്ലോ.
ഇലഞ്ഞിത്തറയിലെ മറക്കാനാകാത്ത ഓർമകളില്ലേ?
പലപ്പോഴും മേളമല്ലാതെ മറ്റൊന്നും ഓർമയിൽ വരാറില്ല. എന്നാലും, എഴുന്നള്ളിച്ചു നിർത്തിയ ആന വീണ സമയത്ത് അഞ്ചു മിനിറ്റ് കൊണ്ടു മേളം തിരികെപ്പിടിച്ചു കൊട്ടിയതും കൊട്ടിക്കൊണ്ടിരിക്കെ തളർന്നു വീണ് ആശുപത്രിയിലായ ശേഷം തിരിച്ചുവന്നു കൊട്ടിയതും മറക്കാനാകില്ല. ഡോക്ടർമാരും മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാറും പോകേണ്ടെന്നു പറഞ്ഞിട്ടും ഞാൻ സ്വയം എഴുതിക്കൊടുത്തു തിരിച്ചുവന്നതു മേളാരാധകരുടെ പ്രാർഥന കൊണ്ടു മാത്രമാണ്. ഞാനൊരു സാധാരണ കൊട്ടുകാരൻ മാത്രമാണ്. ഇവിടെ വരെ എത്തിച്ചതു പൂരമാണ്.
ഇനി എന്താകും?
എന്നെ വിളിക്കുന്നിടത്തെല്ലാം പോയി കൊട്ടും. പാറമേക്കാവ് തട്ടകത്തിൽ 15 വർഷം മുൻപൊരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. അവിടെ താമസിക്കാറുമുണ്ട്. ഭഗവതിയെ സേവിച്ച ആൾ എന്ന നിലയിലും അവിടെ വീടുള്ള ആളെന്ന നിലയിലും എനിക്കും ഒരു ദിവസം തട്ടകത്തിൽ അംഗത്വം കിട്ടുമെന്നു ഞാൻ വിശ്വസിക്കുന്നു.