മണത്തല നേർച്ചയ്ക്ക് വൻ തിരക്ക്; അറബനമുട്ടും ദഫ്മുട്ടും മുട്ടുംവിളിയും അകമ്പടിയായി
ചാവക്കാട് ∙ പടിഞ്ഞാറ് നിന്നു അറബിക്കടലും കിഴക്ക് നിന്നു കനോലി കനാലും ഇതിനു നടുവിൽ നിന്നു മത്തിക്കായലും കരകവിഞ്ഞൊഴുകി മണത്തലയെ ജനപ്രവാഹമാക്കി. രണ്ടു വർഷത്തെ ഇടവേളയിൽ അടക്കിപ്പിടിച്ച നേർച്ചാവേശം ഒഴുകി പരന്ന ദിവസം മണത്തല ചന്ദനക്കുടം നേർച്ചയ്ക്കെത്തിയത് പതിനായിരങ്ങൾ. അതിർത്തി കാത്ത രാജ്യസ്നേഹിയുടെ

ചാവക്കാട് ∙ പടിഞ്ഞാറ് നിന്നു അറബിക്കടലും കിഴക്ക് നിന്നു കനോലി കനാലും ഇതിനു നടുവിൽ നിന്നു മത്തിക്കായലും കരകവിഞ്ഞൊഴുകി മണത്തലയെ ജനപ്രവാഹമാക്കി. രണ്ടു വർഷത്തെ ഇടവേളയിൽ അടക്കിപ്പിടിച്ച നേർച്ചാവേശം ഒഴുകി പരന്ന ദിവസം മണത്തല ചന്ദനക്കുടം നേർച്ചയ്ക്കെത്തിയത് പതിനായിരങ്ങൾ. അതിർത്തി കാത്ത രാജ്യസ്നേഹിയുടെ ധീരസ്മരണയിൽ അതിർത്തികളില്ലാത്ത സ്നേഹ പ്രണാമവുമായി മതഭേദങ്ങളില്ലാതെ ജനം മണത്തലയെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ ചാവക്കാടിന്റെ എല്ലാ പ്രദക്ഷിണ വഴികളും കരകവിഞ്ഞൊഴുകി. ജനം ആർത്തുല്ലസിച്ച് കടൽത്തിരമാലയുടെ ആവേശം തീർത്തപ്പോൾ മണത്തല പള്ളി അങ്കണം അലകടലായി.
ദേശാഭിമാനത്തിന്റെ പടനയിച്ച് വീരചരമം പ്രാപിച്ച നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ധീരസ്മരണക്കു മുന്നിൽ ജാതിമതഭേദങ്ങളില്ലാതെ നാട് സ്നേഹാദരം അർപ്പിച്ചു. മണത്തലയുടെ മണ്ണും മനസും രാജ്യസ്നേഹത്തിന്റെ ദീപ്തമായ ഓർമകളിൽ നിറഞ്ഞു. രാവിലെ 8ന് ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽ നിന്നു താബൂത്ത് കാഴ്ച ആരംഭിച്ചു. അറബനമുട്ടും ദഫ്മുട്ടും മുട്ടുംവിളിയും ആനകളും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഭൗതികശരീരം അടക്കം ചെയ്യാനായി ആനയും അമ്പാരിയും വാദ്യമേളങ്ങളുമായി വന്നതു പോലെ പഴയപാലം വഴി താബൂത്ത് കാഴ്ച മണത്തല മഖ്ബറ ലക്ഷ്യമാക്കി നീങ്ങി.
ഇതേസമയം താഹ പള്ളി പരിസരത്തു നിന്നും മണത്തല സിദ്ദീഖ് പളളിക്കു മുന്നിൽ നിന്നും ചാവക്കാട് വഞ്ചിക്കടവിൽ നിന്നും കൊടികയറ്റകാഴ്ചകൾ പുറപ്പെട്ട് പള്ളിയെ ലക്ഷ്യമാക്കി നീങ്ങി. 11.50ന് തന്നെ താബൂത്ത് കാഴ്ച ജാറത്തിലെത്തി. 10 മിനിറ്റിനു ശേഷം കൊടികയറ്റകാഴ്ചകൾ പള്ളി അങ്കണത്തിൽ പ്രവേശിച്ച് ആനപ്പുറത്തിരുന്ന് കൊടികയറ്റം നടത്തി. നേർച്ചയിലെ പ്രധാന ചടങ്ങായ താണിമര പൊത്തിൽ മുട്ടയും പാലും വയ്ക്കുന്ന ആചാരവും നടത്തി. ഹൈന്ദവ സഹോദരങ്ങളാണ് പള്ളിയോട് ചേർന്നുള്ള താണിമരത്തിൽ കയറി മുട്ടയും പാലും സമർപ്പിച്ചത്.
വൈകുന്നേരം നാട്ടുകാഴ്ചകളും പുലർച്ചെ വരെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും കാഴ്ചകളും ജാറത്തിലെത്തി. ഗുരുവായൂർ എസിപി കെ.ജി. സുരേഷ്, ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സേന സുരക്ഷ ഒരുക്കി. ഭാരവാഹികളായ പി.എസ്. ഷാഹു, എ.വി. അഷറഫ്, എ.പി. ഷഹീർ, എൻ.കെ. സുധീർ, ടി.പി. കുഞ്ഞുമുഹമ്മദ്, കുഞ്ഞീൻ ഹാജി, മൊയ്തീൻ ഷാ എന്നിവർ നേതൃത്വം നൽകി.