വിഷം ഉള്ളിൽ ചെന്ന് അവശനിലയിലെത്തിയ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിലായി. കൊടുങ്ങല്ലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇലക്ട്രീഷനായി ജോലിയിൽ തുടരുന്ന ശ്രീനാരായണപുരം

അവശനിലയിലെത്തിയ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിലായി. കൊടുങ്ങല്ലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇലക്ട്രീഷനായി ജോലിയിൽ തുടരുന്ന ശ്രീനാരായണപുരം ആല സ്വദേശി ദയാലാലിനെയാണ് (32) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്തത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെയാണ് സഹായിയായി അടുത്ത് കൂടിയ ഇയാൾ വാർഡിൽ വച്ച് ശാരീരിക പീഡനത്തിന് ഇരയാക്കിയത്.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തപ്പോഴാണ് ഇയാൾ സഹായിയായി ആംബുലൻസിൽ ഒപ്പം കൂടിയത്. ആംബുലൻസ് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് മടങ്ങിയെങ്കിലും പ്രതി സഹായിയായി യുവതിക്കൊപ്പം തങ്ങുകയായിരുന്നു.
Also read: കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര: ആദ്യഘട്ട പരീക്ഷണം വിജയകരം
വയർ കഴുകിയ ശേഷം അവശനിലയിൽ വാർഡിൽ കട്ടിലിൽ കിടക്കുമ്പോഴായിരുന്നു യുവതിക്കു നേരെ ഇയാൾ ഉപദ്രവമാരംഭിച്ചത്. യുവതി സ്റ്റാഫ് നഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൃത്യത്തിന് ശേഷം ആശുപത്രിയിൽ നിന്ന് മുങ്ങിയ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയായിരുന്നു.
വനിത ഡോക്ടറെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ജൂനിയർ ഡോക്ടറെ ദേഹോപദ്രവമേൽപിച്ച ആളെപൊലീസ് അറസ്റ്റ് ചെയ്തു. അത്താണിയിൽ ലോട്ടറി കച്ചവടം നടത്തുന്ന ചെറുതുരുത്തി നെടുമ്പുര സ്വദേശി വിശ്വനാഥനാണ് (41) അറസ്റ്റിലായത്.
ആശുപത്രിയിൽ മൂന്നാം വാർഡിൽ സന്ദർശകനായി കയറിക്കൂടിയ ഇയാൾ വനിത പിജി ഡോക്ടർമാരുടെ വിശ്രമ മുറിയിൽ നിന്ന ഡോക്ടറെ കടന്നു പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട് ഡോക്ടർ പുറത്തേക്കോടുന്നതു കണ്ട വാർഡിലെ സഹായികളിൽ ചിലർ പ്രതിയെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ആശുപത്രി അധികൃത പിന്നീട് പൊലീസിന് കൈമാറി.