തൃശൂർ ∙ കലാമണ്ഡലത്തിനു സർക്കാരിതര ഫണ്ട് സ്വര‍ൂപിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുമെന്നു ചാൻസലർ മല്ലികാ സാരാഭായ്. ഓരോ മലയാളിക്കും അഭിമാനമേകുന്ന കലാമണ്ഡലത്തിന് അർഹിക്കുന്ന സാമ്പത്തിക സ്ഥിരതയും പരിഗണനയും ഉറപ്പാക്കുകയെന്നത് അനിവാര്യമായ ഉത്തരവാദിത്തമാണ്. പലതരം വരുമാന മാർഗങ്ങളെപ്പറ്റി ചിന്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കലാമണ്ഡലത്തിനു സർക്കാരിതര ഫണ്ട് സ്വര‍ൂപിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുമെന്നു ചാൻസലർ മല്ലികാ സാരാഭായ്. ഓരോ മലയാളിക്കും അഭിമാനമേകുന്ന കലാമണ്ഡലത്തിന് അർഹിക്കുന്ന സാമ്പത്തിക സ്ഥിരതയും പരിഗണനയും ഉറപ്പാക്കുകയെന്നത് അനിവാര്യമായ ഉത്തരവാദിത്തമാണ്. 

പലതരം വരുമാന മാർഗങ്ങളെപ്പറ്റി ചിന്തിക്കാൻ കഴിയുമെങ്കിലും സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ കഴിയുന്ന വിധത്തിലുള്ള പരമ്പരാഗതമല്ലാത്ത വരുമാന സ്രോതസുകളെപ്പറ്റി ആലോചിക്കുന്നുണ്ട്. വിനോദസഞ്ചാര പാക്കേജുകളുമായി ബന്ധപ്പെടുത്തിയാണിത്. കലാമണ്ഡലത്തിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായി. മാർച്ച് വരെയുള്ള ശമ്പളത്തിന്റെ കാര്യത്തിൽ പ്രതിസന്ധി ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

സ്വയം പര്യാപ്തത ഉറപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള കോർപസ് ഫണ്ട് ആവശ്യമാണ്. ചാൻസലർ എന്ന ദൗത്യം ആവേശകരമായ വെല്ലുവിളിയായി കാണുന്നു. കഥകളി അടിസ്ഥാനമാക്കിയാണ് എന്റെ അമ്മയുടെ സമകാലിക കലാസൃഷ്ടികളെല്ലാം. കുട്ടിക്കാലം മുതൽ എനിക്കു ബന്ധമുള്ള സ്ഥാപനമാണിത്. കേരളത്തിലെ വനിതകൾ ജോലിസ്ഥലത്തും വീട്ടിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ മൗനം വെടിയേണ്ടതുണ്ട്.

വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ സ്ത്രീകൾ അവസരം വിനിയോഗിക്കണം. ആധുനിക വ്യാഖ്യാനങ്ങൾ കലയുടെ അന്തഃസത്തയെ മോശമായി ബാധിക്കുമെന്ന വിമർശനത്തിൽ കഴമ്പില്ല. കലകളുടെയും ആചാരങ്ങളുടെയുമൊക്കെ ആഴങ്ങളിലേക്കു നോക്കിയാൽ അവ വ്യാഖ്യാനിച്ചിരുന്നതു കൂടുതലും പുരുഷന്മാരായിരുന്നെന്നു കാണാം. അവിടെ കരുത്തുറ്റ സ്ത്രീകളെ കാണാൻ തീർച്ചയായും കഴിയും. കലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ചു പുരുഷന്മാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

ADVERTISEMENT

ബിജെപി ഇതര സംസ്ഥാനങ്ങളിലാണ് എനിക്കു കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ഗുജറാത്തിലെ സാംസ്കാരിക മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു പലവട്ടം ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞാൻ മോദി വിമർശകയാണെന്നു കരുതി സാംസ്കാരിക പരിപാടികളിൽനിന്നു പോലും അവർ വിലക്കുന്നുവെന്നും മല്ലിക സാരാഭായ് പറഞ്ഞു. 

ഡിജെ വിവാദം: താനും നൃത്തം ചെയ്തേനെയെന്ന് ചാൻസലർ

ADVERTISEMENT

കലാമണ്ഡലത്തിൽ നിള ഫെസ്റ്റിവലിന്റെ സമാപന രാത്രിയിൽ ഡിജെ നൃത്തം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ തള്ളി ചാൻസലർ മല്ലികാ സാരാഭായ്. ‘ഞാൻ വരുന്നതിന് 2 ദിവസം മുൻപായിരുന്നു അവർ ഡിജെ നൃത്തം നടത്തിയത് എന്നതാണ് എന്റെ പരാതി. ഞാനുണ്ടായിരുന്നെങ്കിൽ തീർച്ചയായും അവർക്കൊപ്പം നൃത്തം ചെയ്യുമായിരുന്നു.

മോശമായ രീതിയിലൊന്നുമല്ലല്ലോ നൃത്തം നടന്നത്. നൃത്തം ആനന്ദദായകമാണ്. വിഷാദങ്ങൾക്കു പോലുമുള്ള പരിഹാരമാണ്. അതെങ്ങനെ വിവാദമായി മാറിയെന്നത് അത്ഭുതപ്പെടുത്തുന്നു.’ – മല്ലിക പറഞ്ഞു. കല ആനന്ദമായി മാറുന്നതെങ്ങനെയെന്നറിയാത്തവരാണു വിവാദത്തിനു പിന്നിലെന്നു വൈസ് ചാൻസലർ എം.വി. നാരായണനും പറഞ്ഞു.