രണ്ടര വർഷമായി ആളില്ല: ന്യായാലയം നോക്കുകുത്തി
പഴയന്നൂർ ∙ ബ്ലോക്ക് ഗ്രാമ ന്യായാലയത്തിൽ രണ്ടര വർഷമായി ന്യായാധികാരി തസ്തികയിൽ ആളില്ല. കോവിഡ് കാലത്തിനു ശേഷം ഇവിടേക്കു ന്യായാധികാരിയെ നിയമിച്ചിട്ടില്ല. സാധാരണക്കാർക്കു വേഗത്തിൽ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി 2016–ൽ തുടങ്ങിയ ന്യായാലയം ഇപ്പോൾ പ്രവർത്തനം നിലച്ച മട്ടാണ്. 2 വർഷത്തിൽ കൂടാതെ തടവു

പഴയന്നൂർ ∙ ബ്ലോക്ക് ഗ്രാമ ന്യായാലയത്തിൽ രണ്ടര വർഷമായി ന്യായാധികാരി തസ്തികയിൽ ആളില്ല. കോവിഡ് കാലത്തിനു ശേഷം ഇവിടേക്കു ന്യായാധികാരിയെ നിയമിച്ചിട്ടില്ല. സാധാരണക്കാർക്കു വേഗത്തിൽ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി 2016–ൽ തുടങ്ങിയ ന്യായാലയം ഇപ്പോൾ പ്രവർത്തനം നിലച്ച മട്ടാണ്.
2 വർഷത്തിൽ കൂടാതെ തടവു ശിക്ഷ വിധിക്കാവുന്ന കേസുകൾ, ചെറിയ തോതിലുള്ള മോഷണം, ഗൂഢാലോചന, ഭീഷണി, പ്രേരണക്കുറ്റം തുടങ്ങിയ കേസുകൾ ഇവിടെ വിചാരണയ്ക്കു വിധേയമായിരുന്നു. ന്യായാധികാരിയില്ലാത്തതിനാൽ ഇരുനൂറ്റിയൻപതിലേറെ കേസുകളിൽ രണ്ടര വർഷത്തിലേറെയായി തീർപ്പായിട്ടില്ല. സമരങ്ങളിൽ പങ്കെടുത്തതു മൂലം പ്രതികളായ വിദ്യാർഥികൾ, അപകടങ്ങളിൽ പ്രതികളായ ഡ്രൈവർമാർ തുടങ്ങി കേസുകൾ തീർപ്പാകാത്തതു മൂലം ബുദ്ധിമുട്ടിലായവർ ഒട്ടേറെയാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും വിദേശത്തേക്കു പോകാനുമൊക്കെ ഇതു മൂലം തടസ്സം നേരിടുന്നുണ്ട്.