ജനൽ വഴി മോഷണം: മോഷ്ടാവ് പിടിയിൽ
ചാലക്കുടി ∙ രാത്രി ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നതു പതിവാക്കിയയാൾ അറസ്റ്റിൽ. പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ ഫ്രാൻസിസിനെയാണ് (56) ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രെയാണ് പ്രത്യേക അന്വേഷണ സംഘം

ചാലക്കുടി ∙ രാത്രി ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നതു പതിവാക്കിയയാൾ അറസ്റ്റിൽ. പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ ഫ്രാൻസിസിനെയാണ് (56) ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി 136ൽപരം മോഷണക്കേസുകളിൽ പ്രതിയായ ഫ്രാൻസിസ് 14 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചാലക്കുടി മോസ്കോയിലെ വീട്ടിൽ ജനലിലൂടെ മോഷണം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളും സമാന രീതിയിൽ മോഷണം നടത്തുന്നവരെക്കുറിച്ചുമുള്ള അന്വേഷണത്തിൽ സംശയമുന ഫ്രാൻസിസിലെത്തി. ഫ്രാൻസിസ് ഈയിടെയായി ധാരാളം പണം ചിലവഴിക്കുന്നത് അന്വേഷണ സംഘം കണ്ടെത്തി.
ചോദ്യം ചെയ്തപ്പോൾ മോഷണങ്ങൾ നടത്തിയതായും മോഷ്ടിച്ച സ്വർണം കടയിൽ വിറ്റതായും ഇയാൾ സമ്മതിച്ചു. എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്ഐ ഷബീബ് റഹ്മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സുരേഷ് ബാബു, സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, ഷാജു കട്ടപ്പുറം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാൻസിസിനെതിരെ കൂടുതൽ കേസുകളുള്ളത്. പാലക്കാട് ജയിലിൽനിന്നു മോചിതനായശേഷം നാട്ടിലെത്തി വർഷങ്ങളായി കുറ്റകൃത്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. പൊലീസും അഭ്യുദയകാംക്ഷികളും സഹായിച്ചു ലോട്ടറി വിറ്റ് ജീവിച്ചുവരുന്നതിനിടെയാണ് വീണ്ടും കേസുകളിൽപ്പെടുന്നത്.