തൃശൂർ∙വിഷുപ്പുലരിയിലേക്ക് ഇനി ഒരു ദിനം മാത്രം. ക്ഷേത്രങ്ങളിലും വീടുകളിലും കണിയൊരുക്കാനുള്ള തിരക്കാണ്. വിഷു വിപണിയിൽ പച്ചക്കറി വില ഉയർന്നതു സാധാരണക്കാരുടെ കൈ പൊള്ളിക്കുന്നു. കണി വെള്ളരി മൈസൂരിൽനിന്നും കേച്ചേരി, കൊടകര, ചേലക്കര, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം എത്തിയിട്ടുണ്ട്. നാടൻ മൊത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙വിഷുപ്പുലരിയിലേക്ക് ഇനി ഒരു ദിനം മാത്രം. ക്ഷേത്രങ്ങളിലും വീടുകളിലും കണിയൊരുക്കാനുള്ള തിരക്കാണ്. വിഷു വിപണിയിൽ പച്ചക്കറി വില ഉയർന്നതു സാധാരണക്കാരുടെ കൈ പൊള്ളിക്കുന്നു. കണി വെള്ളരി മൈസൂരിൽനിന്നും കേച്ചേരി, കൊടകര, ചേലക്കര, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം എത്തിയിട്ടുണ്ട്. നാടൻ മൊത്ത വില കിലോയ്ക്ക് 20 രൂപയും മൈസൂരിൽ നിന്നുള്ളതിന് 23 രൂപയുമാണ്.

നാടൻ നല്ല സ്വർണ നിറമുള്ളതാകും. മൈസൂർ പച്ചവരകളോടു കൂടിയതും. മുരിങ്ങക്കായുടെ വില 15ൽനിന്നു 45 ആയി. പച്ചക്കറികളുടെ ഇന്നലത്തെ മൊത്തവില ഇങ്ങനെയാണ്. പഴയ വില ബ്രാക്കറ്റിൽ. പയർ 75(20), വെണ്ട 50(20), ചേന 45(23), കാരറ്റ് 45(20), സവോള 20(15), ചേന 45(23), എളവൻ 35(15). മത്തനു വില മാറ്റമില്ലാതെ 10 രൂപയിൽ തുടരുന്നു.

ADVERTISEMENT

ഇതെല്ലാം മൊത്ത മാർക്കറ്റിലെ വിലയാണ്. ചെറുകിട കച്ചവടക്കാ‍ർ മാർക്കറ്റിൽനിന്നുള്ള ദൂരമനുസരിച്ചു കിലോയ്ക്കു 10 രൂപയെങ്കിലും കൂടുതൽ ഈടാക്കും. ചെറുകിട ചന്തകളിലേക്കു പ്രാദേശികമായി പച്ചക്കറി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പലയിടത്തും മൊത്ത വിപണിയിലെ വിലയിൽത്തന്നെ അവ വിൽക്കുന്നുമുണ്ട്.