പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ യുവാവിനെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു
ചെറുതുരുത്തി∙ കിണറ്റിൽവീണ, വീട്ടിലെ പേർഷ്യൻ പൂച്ചയെ രക്ഷിക്കാൻ ചാടിയ യുവാവിന് അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷകരായി. വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിൽ വലിയകത്ത് അമീനാണ് (21) പൂച്ചയെ രക്ഷിച്ചശേഷം കിണറിൽ കുടുങ്ങിയത്. രാവിലെ പൂച്ചയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കിണറ്റിൽ വീണതായി കണ്ടു. 4

ചെറുതുരുത്തി∙ കിണറ്റിൽവീണ, വീട്ടിലെ പേർഷ്യൻ പൂച്ചയെ രക്ഷിക്കാൻ ചാടിയ യുവാവിന് അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷകരായി. വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിൽ വലിയകത്ത് അമീനാണ് (21) പൂച്ചയെ രക്ഷിച്ചശേഷം കിണറിൽ കുടുങ്ങിയത്. രാവിലെ പൂച്ചയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കിണറ്റിൽ വീണതായി കണ്ടു. 4 വർഷമായി വീട്ടിൽ വളർത്തുന്ന ലോറയെന്ന പൂച്ചയെ രക്ഷിക്കാനാണ് അമീൻ 32 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങിയത്.
സഹോദരി മൻഹ ഫാത്തിമ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇതിനിടെ വെള്ളം കോരുന്ന തൊട്ടിയിൽ പൂച്ചയെ മുകളിലേക്കു കയറ്റിവിട്ടു. എട്ടടിയിലേറെ വെള്ളമുള്ള കിണറ്റിലേക്ക് നാട്ടുകാർ കയറും കോണിയും ഇറക്കിക്കൊടുത്തതിനെത്തുടർന്ന് 20 മിനിറ്റോളം അമീൻ തൂങ്ങിനിന്നു. വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കിണറിനു പുറത്തെത്തിച്ചത്.