കാട്ടൂർ ∙ 33 വർഷം മുൻപ് നാടുവിട്ട സഹപാഠിയെ നാട്ടിൽ തിരിച്ചെത്തിച്ച് സഹപാഠികൾ. കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലെ 1990 ലെ എസ്എസ്എൽസി ബാച്ചിലുണ്ടായിരുന്ന കാറളം വെള്ളാനി സ്വദേശി കോപ്പുള്ളി കോരന്റെ മകൻ ഷീബനാണ് സഹപാഠികളുടെ ശ്രമഫലമായി നാട്ടിൽ തിരിച്ചെത്തിയത്. 90ലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മുംബൈയിലുളള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടൂർ ∙ 33 വർഷം മുൻപ് നാടുവിട്ട സഹപാഠിയെ നാട്ടിൽ തിരിച്ചെത്തിച്ച് സഹപാഠികൾ. കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലെ 1990 ലെ എസ്എസ്എൽസി ബാച്ചിലുണ്ടായിരുന്ന കാറളം വെള്ളാനി സ്വദേശി കോപ്പുള്ളി കോരന്റെ മകൻ ഷീബനാണ് സഹപാഠികളുടെ ശ്രമഫലമായി നാട്ടിൽ തിരിച്ചെത്തിയത്.

90ലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മുംബൈയിലുളള അമ്മാവന്റെ കൂടെ ജോലി തേടി നാടുവിട്ട ഷീബൻ അമ്മാവനിൽ നിന്നു വേർപിരിഞ്ഞ് രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങൾ താണ്ടിയ ശേഷമാണ് മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഒരു കമ്പനിയിൽ വെൽഡറായി ജോലിയിൽ പ്രവേശിച്ചത്.

ADVERTISEMENT

പിന്നീട് മഹാരാഷ്ട്ര സ്വദേശിനി സിമിയെ വിവാഹം കഴിച്ച് അവിടെ കൂടിയതോടെ നാടുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു. 4 മാസം മുൻപ് സ്കൂൾ പഠനക്കാലത്തെ സുഹൃത്തിന് അയച്ച കത്താണ് ഷീബനെ കണ്ടെത്താൻ സഹപാഠികളെ സഹായിച്ചത്. കത്തിൽ നിന്നു ലഭിച്ച നമ്പറിൽ സുഹൃത്ത് ഷാജഹാൻ നിരന്തരം ബന്ധപ്പെട്ടു. തുടർന്നാണു നാട്ടിലേക്കു തിരിച്ചു വരാൻ അഭ്യർഥിച്ചത്. 

അച്ഛനും സഹോദരങ്ങളും അടങ്ങുന്ന കുടുംബാംഗങ്ങൾ ഷീബനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്.