അതിരപ്പിള്ളി∙ആനമല സംസ്ഥാന പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര മുടങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം മേയ് 29 മുതൽ ജൂൺ 2 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ടാറിടൽ നടത്തുന്നത്. 26 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി∙ ആനമല സംസ്ഥാന പാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര മുടങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം മേയ് 29 മുതൽ ജൂൺ 2 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ടാറിടൽ നടത്തുന്നത്.

26 മുതൽ നടത്താനിരുന്ന ഗതാഗത നിരോധനം വിനോദ സഞ്ചാരികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് 29 മുതൽ നടപ്പിലാക്കിയത്.  എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ ടാറിങ് പൂർത്തിയാക്കുന്നതിനു ജീവനക്കാരുടെയും സാങ്കേതിക സംവിധാനങ്ങളുടെ കുറവ് നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നു.

ADVERTISEMENT

അമ്പത്തിയാറാം കിലോമീറ്റർ മുതൽ സംസ്ഥാന അതിർത്തിയായ മലക്കപ്പാറ വരെയുള്ള 32 കിലോമീറ്ററാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. അവധി ദിവസങ്ങളിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് വിനോദ യാത്രികരാണ് ഇതുവഴി സഞ്ചരിക്കുന്നത്.

വാൽപ്പാറ ഭാഗത്തേക്ക് പോകാൻ എത്തിയ വാഹനം. വാഴച്ചാൽ ചെക്ക് പോസ്റ്റിൽ നിന്നുള്ള ദൃശ്യം. ചിത്രം ∙ മനോരമ

ഗതാഗത നിരോധനം അറിയാതെ എത്തുന്ന അയൽ സംസ്ഥാന സഞ്ചാരികളാണ് പാതിവഴിയിൽ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിൽ അകപ്പെടുന്നത്. സംസ്ഥാന അതിർത്തി കടന്നെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ് ലഭിച്ചാൽ സഞ്ചാരികൾ വഴിയിൽ കുടുങ്ങുന്നത് ഒഴിവാകും. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ ആവശ്യമായ സ്ഥലങ്ങളിൽ തടസ്സങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ സ്ഥാപിക്കണമെന്ന നിർദേശങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ജൂൺ 2 വരെ ഏർപ്പെടുത്തിയ ഗതാഗത നിരോധനം തുടരുമെന്നാണ് സൂചന.