ചാലക്കുടി ∙ ടൗൺ ഹാളിനു സമീപം തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ പ്രതിഷേധം. ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തെത്തുടർന്നു പണിമുടക്കിയ നഗരസഭ ജീവനക്കാർ പ്രകടനവും ധർണയും നടത്തി. രാവിലെ 8 മണിയോടെ ഉദ്യോഗസ്ഥരെത്തി വഴിവാണിഭക്കാരോട് ഒഴിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ടൗൺ ഹാളിനു സമീപം തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ പ്രതിഷേധം. ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തെത്തുടർന്നു പണിമുടക്കിയ നഗരസഭ ജീവനക്കാർ പ്രകടനവും ധർണയും നടത്തി. രാവിലെ 8 മണിയോടെ ഉദ്യോഗസ്ഥരെത്തി വഴിവാണിഭക്കാരോട് ഒഴിയാൻ നിർദേശിക്കുകയായിരുന്നു.

 ഇവർ വഴങ്ങാതായതോടെ നഗരസഭയുടെ വാഹനമെത്തിച്ചു വിൽപന സാധനങ്ങൾ കയറ്റാൻ തുടങ്ങി. ഇതു തെരുവു കച്ചവടക്കാരുടെ സമിതി അംഗങ്ങളെത്തി തടഞ്ഞു. തുടർന്നായിരുന്നു വാക്കേറ്റം. 

ADVERTISEMENT

മാർക്കറ്റ് റോഡും ആനമല ജംക്‌ഷൻ മുതൽ സൗത്ത് ജംക്‌ഷൻ വരെയുള്ള മെയിൻ റോഡും  തെരുവു കച്ചവട നിരോധിത മേഖലയായി നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവു കച്ചവടക്കാരുടെ സംഘടനയുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം അറിയിച്ചിരുന്നതായാണു അധികൃതർ പറയുന്നത്. എന്നാൽ  ഒഴിപ്പിക്കുന്നതു സംബന്ധിച്ചു നോട്ടിസ് നൽകിയിരുന്നില്ലെന്നു പരാതിയുണ്ട്. ഇതിനിടെ നഗരസഭാധ്യക്ഷൻ എബി ജോർജ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വാഹനത്തിൽ കയറ്റിയ കലങ്ങളും മറ്റും ഇറക്കി കൊടുക്കുകയും ചെയ്തു. 

ഈ മേഖലയിലുള്ള ലൈസൻസ് ഉള്ള തെരുവു കച്ചവടക്കാരെ മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതു വരെ ഇവിടെ നിലനിർത്താനും മറ്റുള്ളവരെ ഒഴിപ്പിക്കാനും കമ്മിറ്റിയും കൗൺസിലും തീരുമാനിച്ചിരുന്നു.  ലൈസൻസ് ഉള്ള കാൻസർ രോഗിയുടെ കച്ചവടവും ഒഴിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. 

ADVERTISEMENT

യുഡിഎഫ് പ്രതിഷേധം

ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ജോർജ് തോമസ്, ദീപു ദിനേശ്, ജിജി ജോൺസൻ, സൂസമ്മ ആന്റണി, സൂസി സുനിൽ, നഗരസഭ കൗൺസിലർമാരായ ബിജു എസ്. ചിറയത്ത്, എം.എം. അനിൽകുമാർ , കെ.വി.പോൾ, ജോജി കാട്ടാളൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ജീവനക്കാരുടെ സമരം

നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവഹണം കയ്യേറ്റത്തിൽ പ്രതിഷേധിച്ചു ജീവനക്കാരും ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി പ്രതിഷേധം നടത്തി. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു.

വഴിയോര കച്ചവടക്കാർക്കു നേരെ നഗരസഭാധ്യക്ഷൻ അതിക്രമം നടത്തിയതായും തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ മറവിൽ കളിമൺപാത്രം വിൽക്കുന്നവരുടെ കലങ്ങളും മറ്റും തകർത്തതായും ആരോപിച്ചു ചാലക്കുടിയിൽ വഴിയോര കച്ചവട തൊഴിലാളികൾ നടത്തിയ പ്രതിഷേധ പ്രകടനം.

പ്രതിഷേധ പ്രകടനം 

ചാലക്കുടി ∙ വഴിയോര കച്ചവടക്കാർക്കു നേരെ നഗരസഭാധ്യക്ഷൻ അതിക്രമം നടത്തിയതായും തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ മറവിൽ കളിമൺ പത്രം വിൽക്കുന്നവരുടെ കലങ്ങളും മറ്റും തകർത്തതായും ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു വഴിയോര കച്ചവട തൊഴിലാളികൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  ഇ.എ. ജയതിലകൻ,  ടി.ഒ. വിത്സൺ എന്നിവർ നേതൃത്വം നൽകി.പ്രതിഷേധ യോഗം സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.