കെട്ടിട നികുതി ഓൺലൈൻവൽക്കരണം നിർത്തിയങ്ങു വലയ്ക്കും
തൃശൂർ ∙ കോർപറേഷനിൽ കെട്ടിട നികുതി അടയ്ക്കുന്നത് ഓൺലൈൻ വഴി ആക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ വയോധികർ ഉൾപ്പെടെ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതി.നികുതി അടവ് ഓൺലൈൻ വഴി ആക്കുന്നതിന് 2013 മുതൽക്കുള്ള നികുതി വിവരങ്ങൾ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരാൾക്ക് 20 മിനിറ്റ് മുതൽ അര

തൃശൂർ ∙ കോർപറേഷനിൽ കെട്ടിട നികുതി അടയ്ക്കുന്നത് ഓൺലൈൻ വഴി ആക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ വയോധികർ ഉൾപ്പെടെ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതി.നികുതി അടവ് ഓൺലൈൻ വഴി ആക്കുന്നതിന് 2013 മുതൽക്കുള്ള നികുതി വിവരങ്ങൾ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരാൾക്ക് 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെ സമയമെടുക്കും. രാവിലെ 10ന് കോർപറേഷൻ റവന്യു വിഭാഗം ഓഫിസ് തുറക്കുമ്പോൾത്തന്നെ അൻപതോളം പേരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുക. ഇവർ ക്യൂവിൽ നിന്നാൽ തന്നെ ഉച്ച കഴിഞ്ഞേ പലരുടെയും ഊഴമെത്തുകയുള്ളൂ.
അടയ്ക്കേണ്ട തുക കൗണ്ടറിൽ നിന്ന് കണ്ടെത്തി നികുതിത്തുക കുറിച്ചു നൽകും. ഈ തുക അടയ്ക്കാൻ പിന്നെയും കാത്തുനിൽക്കണം. പലരും ആൾത്തിരക്കു കണ്ട് തിരിച്ചു പോകുകയാണു പതിവ്. നികുതിയിൽ ഉണ്ടായിരിക്കുന്ന 5% വർധനയ്ക്കു പുറമേ, കെട്ടിടങ്ങളിലെ രൂപമാറ്റത്തിനനുസരിച്ചുള്ള വ്യതിയാനങ്ങളും മറ്റും നികുതിയിൽ വരും എന്നതിനാലാണ് നടപടികൾക്ക് ഏറെ സമയം എടുക്കുന്നത്. തുക ഇവിടെ നിന്നു സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഓൺലൈൻ വഴിയും അടയ്ക്കാം. പക്ഷേ, സ്ഥിരീകരിക്കുന്നതിന് ഊഴം കാത്തു നിന്നേ മതിയാകൂ. താഴത്തെ നിലയിലാണ് നികുതിത്തുക കണ്ടെത്തുന്നത്. ഇവിടെ വയോധികർക്ക് ഇരുന്നു വിശ്രമിക്കാനോ മറ്റോ സൗകര്യവുമില്ല. പുറത്ത് കസേരകൾ ഇട്ടിട്ടുണ്ടെങ്കിലും അവസരം നഷ്ടപ്പെടുത്താൻ വയ്യാത്തതിനാൽ എല്ലാവരും മണിക്കൂറുകളോളം നിൽക്കുകയാണ്.