കഥകളിയുടെ കേളികൊട്ട് കേട്ട് മുഖരിതമായിരുന്നു ഇരിങ്ങാലക്കുട സംഗമേശ്വര ക്ഷേത്ര തീർഥകരയിലെ വലിയതമ്പുരാൻ കോവിലകം. ക്ഷേത്രത്തിലെ ഉത്സവത്തിന് ചെമ്പടമേളം ആസ്വദിക്കാൻ ശക്തൻ തമ്പുരാൻ 968–ാം ആണ്ടിൽ പണിതീർത്ത ഈ കോവിലകം ഇന്ന് 230 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കോവിലകത്തിന്റെ വടക്ക് ഭാഗത്തെ വിശാലമായി നീണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥകളിയുടെ കേളികൊട്ട് കേട്ട് മുഖരിതമായിരുന്നു ഇരിങ്ങാലക്കുട സംഗമേശ്വര ക്ഷേത്ര തീർഥകരയിലെ വലിയതമ്പുരാൻ കോവിലകം. ക്ഷേത്രത്തിലെ ഉത്സവത്തിന് ചെമ്പടമേളം ആസ്വദിക്കാൻ ശക്തൻ തമ്പുരാൻ 968–ാം ആണ്ടിൽ പണിതീർത്ത ഈ കോവിലകം ഇന്ന് 230 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കോവിലകത്തിന്റെ വടക്ക് ഭാഗത്തെ വിശാലമായി നീണ്ട് കിടന്നിരുന്ന നടപ്പുര ചവിട്ട് പടികൾ കേറി വരുമ്പോൾ അകത്തളത്തോടനുബന്ധിച്ച് പണി തീർത്ത് ദർബാറിനെ അനുസ്മരിപ്പിക്കുന്ന വേദിയിലാണ് ശക്തൻ തമ്പുരാനും തുടർന്നുള്ള വലിയ തമ്പുരാക്കൻമാരും കഥകളി വിരുന്നൊരുക്കി ആസ്വദിച്ചിരുന്നത്. 

ADVERTISEMENT

കാലം തീർത്ത ഭാഗംവയ്ക്കലിൽ നടപ്പുരയ്ക്ക് ശോഷിപ്പ് വന്നെങ്കിലും ഇന്നും രാജകീയ പ്രൗഡിയോടെ പഴമയുടെയും പുതുമയുടെയും കലാപെരുമ്മ നിലനിർത്തിക്കൊണ്ട് വരികയാണ് കൊച്ചി രാജവംശത്തിലെ സതീദേവി തമ്പുരാനും മകൾ ശ്രീവിദ്യ വർമ്മയും. ഇവരുടെ കുടുംബ പരമ്പരയിലെ പ്രഗൽഭരായ ആദ്യകാല സംഗീതജ്ഞരായിരുന്ന രത്നം തമ്പുരാൻ, സുഭദ്ര തമ്പുരാൻ, രമാ രാമവർമ്മ എന്നിവരെ സ്മരിച്ച്കൊണ്ട് കലാസ്വാദനത്തിന് ഒരു പുനർജനി കൂടിയാണ് കോവിലകത്തെ വരവീണ സംഗീത കൂട്ടായ്മ. 

ADVERTISEMENT

നെയ്‍വേലി ആർ.സന്താന ഗോപാലൻ, പ്രിൻസ് രാമവർമ്മ ഉൾപ്പെടെയുള്ള പ്രഗൽഭരുടെ ചേംമ്പർ കച്ചേരികളും സംഗീത ശിൽപശാലകളും കൊണ്ട് പഴയ കലാ പൈതൃകം വീണ്ടെടുക്കുന്നതിന് മുന്നോടിയായി നൂറോളം കുട്ടികൾക്കായി ഇൗ വേദിയിൽ സംഗീത പഠനം ഒരുക്കി പഴമയുടെ പാരമ്പര്യം നിലനിർത്തിപോരാനുള്ള അക്ഷീണ പ്രയത്നത്തിലാണ്. കോവിലകത്തെ വീണ വായനയിൽ പ്രാഗൽഭ്യം തെളിയിച്ച ശ്രീവിദ്യ വർമ്മ, വരുംദിവസങ്ങളിൽ മധുരെ ടി.എൻ.ശേഷഗോപാലിന്റെയും കച്ചേരി നടത്താനുള്ള ഒരുക്കത്തിലാണ് വരവീണയും കലാ ആസ്വാദകരും.